പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച കേസ് ....എസ്‌ഐ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ


 എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച കേസിൽ എസ്‌ഐ അനസ് തൗഫീഖിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.  

 എട്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി അഞ്ച് ദിവസം അനുവദിക്കുകയായിരുന്നു.  

 കേസിൽ അനസിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. തൊണ്ടിമുതലായി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ അനസ് മോഷ്ടിച്ചെന്നാണ് കേസ്. 

 മോഷണം പുറത്തായതോടെ 200 ഗ്രാം എംഡിഎംഎ തിരികെ സ്റ്റോർ റൂമിൽ എത്തിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

 

 അതേസമയം, തന്നെ ബലിയാടാക്കുകയാ ണെന്നും കേസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പങ്കുണ്ടെന്നും അനസ് കോടതിയിൽ ആരോപിച്ചു. തൊണ്ടി മുതലിന്റെ ഉത്തരവാദിത്വം സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണെന്നും തന്നെ ബോധപൂർവം കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അനസ് പ്രതികരിച്ചു. സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച എംഡിഎംഎ ലഹരിമാഫിയയുടെ സഹായത്തോടെ അനസ് വിറ്റതായാണ് പൊലീസിന്റെ കണ്ടെത്തൽ.  

 തിരികെ സ്റ്റോർ റൂമിൽ എത്തിച്ച എംഡിഎംഎ എവിടെനിന്നാണ് വാങ്ങിയതെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഓപ്പറേഷൻ തൂഫാൻ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ അനസ് ലഹരിമാഫിയയ്ക്ക് കൈമാറിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments