ശബരിമല തീർത്ഥാടനത്തിന് സമൂഹം വലിയ പ്രാധാന്യം നൽകുന്നൂവെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ... കടപ്പാട്ടൂരിൽ വിശ്വമോഹനം പദ്ധതി തുടങ്ങി



ശബരിമല തീർത്ഥാടനത്തിന് സമൂഹം വലിയ പ്രാധാന്യം നൽകുന്നൂവെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ... കടപ്പാട്ടൂരിൽ വിശ്വമോഹനം പദ്ധതി തുടങ്ങി

ശബരിമല തീർത്ഥാടനത്തിന് സമൂഹം വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അതിനനുസരിച്ചുള്ള വിപുലമായ ക്രമീകരണങ്ങളാണ് സർക്കാർ ശബരിമലയിൽ ഒരുക്കുന്നതെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ യാത്രയിൽ പ്രധാന ഇടത്താവളമായി മാറുന്ന കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലും ആവശ്യമായ സൗകര്യങ്ങളും സർക്കാർ സംവിധാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് 'വിശ്വമോഹനം' എന്ന പേരിൽ സംഘടിപ്പിക്കുന്ന തീർത്ഥാടന പരിപാടിയുടെയും 'തത്വമസി' എന്ന പേരിലുള്ള അന്നദാന പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.



വലിയൊരു വിഭാഗം അയ്യപ്പഭക്തർ ശബരിമല സന്നിധാനത്തെത്തുന്നതിന് മുമ്പ് കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെത്തി ദർശനം നടത്തുകയും ഇവിടത്തെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തീർത്ഥാടകരുടെ എണ്ണവും ക്ഷേത്രത്തിന്റെ പ്രാധാന്യവും പരിഗണിക്കുമ്പോൾ ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണ്. ഇതിനായി സർക്കാർ സംവിധാനങ്ങളുടെ ക്രമീകരണങ്ങളും പിന്തുണയും ഉണ്ടാകേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള ചില പ്രശ്നങ്ങൾ ഭക്തജനങ്ങൾക്ക് വലിയ ദുഃഖവും വേദനയും ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. വിശ്വാസത്തെയും ആചാരങ്ങളെയും മാനിച്ചുകൊണ്ടുള്ള സമീപനമാണ് ഉണ്ടാകേണ്ടത്. വിശ്വാസം വെച്ചുപുലർത്താനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണ്. വിശ്വാസ ലംഘനത്തിന് തലകുനിച്ചുകൊടുക്കാൻ ഒരിക്കലും കഴിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

ചടങ്ങിൽ ദേവസ്വം പ്രസിഡൻ്റ്  മനോജ് ബി. നായർ അധ്യക്ഷത വഹിച്ചു ., സെക്രട്ടറി സതീഷ് കല്ലക്കുളം, ഖജാൻജി ബാബു കെ.ആർ. എന്നിവർ പ്രസംഗിച്ചു. സിജു സി.എസ്., രവി കരുവാകുളത്തിൽ, മനോജ് പുതിയപറമ്പിൽ, ഗോപിനാഥൻ നായർ ചെറുകര, ഗോപകുമാർ ഗായത്രി തുടങ്ങിയവരും പങ്കെടുത്തു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments