ആരാകും ആ ഭാഗ്യശാലി ......സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പ‍ർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്


 സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പ‍ർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും.  

 ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.  

 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം 10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേർക്കും നാലാം സമ്മാനം മൂന്ന് ലക്ഷം അഞ്ച് പേർക്കും ലഭിക്കും.  


 അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേർക്കും ലഭിക്കുമ്പോൾ, സമാശ്വാസ സമ്മാനം 4 പേർക്ക് ഒരു ലക്ഷം വീതവും ലഭിക്കും.  

 കൂടാതെ 5000 ( 8100 പേർക്ക്), 1000 (64800 പേർക്ക്), 500 (1,29,600 പേർക്ക് ) 300 (1, 40, 400 പേർക്ക്) രൂപയും ഉൾപ്പെടെ 39,11,20,000 രൂപ സമ്മാനമായി ലഭ്യമാകുന്നതാണ് സമ്മാന ഘടന. 300 രൂപയാണ് ടിക്കറ്റ് വില.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments