പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ രാമപുരം കോളേജിൽ പ്രൊഫസറാകുന്നു!


പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ  രാമപുരം കോളേജിൽ  പ്രൊഫസറാകുന്നു!

 പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. നാളെ  രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ അധ്യാപകനാകുന്നു.  ആധുനിക വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളെക്കുറിച്ചും മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾ ആർജിക്കേണ്ട അറിവുകളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസെടുക്കും.


കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം രാമപുരം പള്ളിക്ക് സൗജന്യമായി വിട്ടുനൽകിയ ഫാ. പീറ്റർ കോതമ്പനാനിയുടെ സ്മരണാർത്ഥം കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരത്തിന്റെയും ഇലക്ട്രോ ഫെസ്റ്റിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് എം.എൽ.എ നിർവഹിക്കും.


ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന വ്യക്തമായ കാഴ്ചപ്പാടുള്ള അദ്ദേഹം  കളമശ്ശേരി രാജഗിരി കോളേജ്, കുട്ടിക്കാനം മരിയൻ കോളേജ്, ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളേജ് തുടങ്ങിയ പ്രമുഖ കലാലയങ്ങളിൽ വിദ്യാർത്ഥികളുമായി ഇതിനോടകം സംവദിച്ചിട്ടുണ്ട്. ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ പ്രാധാന്യവും ഭാവിയിലെ തൊഴിൽ സാധ്യതകളും സംബന്ധിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിക്കും.   


സംസ്ഥാന സ്കൂൾ കായിക മേളയിൽ  ബെയ്‌സ് ബോളിൽ മൂന്നാം സ്ഥാനം നേടിയ കോട്ടയം ജില്ലാ ടീമംഗം  ഏയ്ഞ്ചൽ മരിയ റെന്നി , ദേശീയ മിനി സോഫ്റ്റ് ബോൾ ചാംപ്യൻഷിപ്  സ്വർണ്ണ മെഡൽ ജേതാവ് ആൻഡ്രിയ റോസ് റെന്നി, സംസ്ഥാന സ്പോർട്സ് മീറ്റിൽ ബെയ്‌സ് ബോളിൽ മൂന്നാം സ്ഥാനം നേടിയ  കോട്ടയം ജില്ലാ ടീമംഗം ദിയാമോൾ റോബി  എന്നിവരെ ചടങ്ങിൽ ആദരിക്കും. 

കോളേജ്  മാനേജർ റവ. ഫാദർ ബെർക്മാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും,  പ്രിൻസിപ്പൽ ഡോ റെജി വര്ഗീസ് മേക്കാടൻ ,വൈസ് പ്രിൻസിപ്പൽമാരായ ഫാദർ ജോസഫ്‌ ആലഞ്ചേരിൽ,  സിജി ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments