സ്കന്ദഷഷ്ഠി ഉത്സവത്തിനൊരുങ്ങി പാലാ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രം ..... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ....
ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകളാല്‍ ആനന്ദഷണ്മുഖനെ കുടിയിരുത്തിയ പുണ്യസങ്കേതമായ ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രം സ്കന്ദഷഷ്ഠി വ്രതപുണ്യത്തിനൊരുങ്ങി. നവംബര്‍ 15 ന് ഞായറാഴ്ച നടക്കുന്ന സ്കന്ദഷഷ്ഠി ആഘോഷങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന വിശേഷാല്‍ കാര്യസിദ്ധി പൂജയും അപൂര്‍വമായ മഹാരാജാലങ്കാര ദര്‍ശനവും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രസന്നിധിയില്‍ പുതുതായി നിര്‍മിക്കുന്ന ചതുര്‍ബാഹുവായ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനവും മുഹൂര്‍ത്തവും പ്രഖ്യാപിക്കുന്നതിനുള്ള ചടങ്ങും ഇതോടനുബന്ധിച്ച് നടക്കും. ക്ഷേത്ര നിര്‍മ്മിതിക്കുള്ള സമര്പ്പണനിധിയുടെ ഉദ്ഘാടനവും അന്ന് നടക്കും.
15ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഗുരുപൂജ, പ്രഭാതപൂജ എന്നിവ നടക്കും. കളഭകലശപൂജയ്ക്കും രാവിലെ ഒന്‍പതിന് കലശപൂജയ്ക്കും ശേഷം പത്തിന് കാര്യസിദ്ധി പൂജ ആരംഭിക്കും.
വീഡിയോ 👇👇👇
തുടര്‍ന്ന് അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, മഹാഗുരുപൂജ, രാജാലങ്കാര ദര്‍ശനം, മഹാഷഷ്ഠി പൂജ, പ്രസാദവിതരണം, ഷഷ്ഠി ഊട്ട് എന്നിവ നടക്കും. മേല്‍ശാന്തി വൈക്കം സനീഷ് തന്ത്രികള്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഭക്തര്‍ക്ക് വെള്ളനിവേദ്യം വിതരണം ചെയ്യുന്നതിനും ആനന്ദഷണ്മുഖ ഭഗവാന് നാരങ്ങാമാല ചാര്‍ത്തുന്നതിനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്കന്ദഷഷ്ഠി ദിനത്തിലെ പ്രധാന ചടങ്ങായ കാര്യസിദ്ധി പൂജയില്‍ പങ്കെടുക്കാന്‍ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പുറത്തുനിന്നും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. രണ്ടായിരത്തോളം പേര്‍ക്ക് ഒരേസമയം ഇരുന്ന് പൂജ നടത്താന്‍ കഴിയുന്ന വിശാലമായ പന്തല്‍ ക്ഷേത്രമുറ്റത്ത് ഒരുക്കുന്നുണ്ട്. പൂജയ്ക്കുശേഷം ശ്രീകോവിലില്‍ പൂജിച്ച വെറ്റിലയും നാരങ്ങയും നാണയവും ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.
സ്കന്ദഷഷ്ഠി ദിനത്തിലെ ഏറ്റവും വലിയ സവിശേഷത ഭഗവാന്റെ മഹാരാജാലങ്കാര ദര്‍ശനമാണ്. രാജകീയ പ്രൗഢിയിലും ദിവ്യചൈതന്യത്തിലും സര്വാഭരണവിഭൂഷിതനായാണ് ആനന്ദഷണ്മുഖ ഭഗവാന് ഭക്തര്‍ക്ക് അന്ന് ദര്‍ശനം നല്‍കുന്നത്.
പത്രസമ്മേളനത്തില്‍ ഇടപ്പാടി ദേവസ്വം ഭാരവാഹികളായ സുരേഷ് ഇട്ടിക്കുന്നേല്, എം.എന്‍.ഷാജി, ടി.എന്‍. വിശ്വംഭരന്, എന്‍.കെ. ലവന് എന്നിവര്‍ പങ്കെടുത്തു.
70 12 23 03 34





0 Comments