കൊച്ചിയുടെ അന്തരീക്ഷത്തിലും ഇരുമ്പിന്റെയും മൈക്രോ പ്ലാസ്റ്റിക്കില്‍ പോളിപ്രോപ്പലീന്റെയും അളവ് അപകടകരമാംവിധം അധികം


  കൊച്ചിയുടെ അന്തരീക്ഷത്തിലെ മലിനകണങ്ങളില്‍ ലോഹാംശമായ ഇരുമ്പിന്റെയും മൈക്രോ പ്ലാസ്റ്റിക്കില്‍ പോളിപ്രോപ്പലീന്റെയും അളവ് അപകടകരമാംവിധം അധികമെന്ന് കണ്ടെത്തല്‍. 

 നഗരത്തിലെ വിവിധ ഇടങ്ങളില്‍ നിന്ന് മാറാലകള്‍ ശേഖരിച്ച്‌ നടത്തിയ ശാസ്ത്രീയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. വാഹനങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന പുകയും അവശിഷ്ടങ്ങളുമാണ് വായുവിനെ മലിനമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. 

 ഒരുവർഷം മുമ്പാണ് പഠനത്തിന് തുടക്കമിട്ടത്. എല്ലാ ജംഗ്ഷനുകള്‍ക്കും പുറമേ, കൊച്ചിയുടെ സമീപ പ്രദേശങ്ങളെയും പഠനത്തിന് വിധേയമാക്കി. വ്യവസായ മേഖലയായ ജില്ലയില്‍ വ്യവസായശാലകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന അതിസൂക്ഷ്മമായ ലോഹമാലിന്യങ്ങളും മൈക്രോ പ്ലാസ്റ്റിക്കിലെ വിവിധ ഘടകങ്ങളും അന്തരീക്ഷത്തില്‍ എത്തുന്നുണ്ട്.  

 നിലവില്‍ കൊച്ചിയിലെ വായു ഗുണനിലവാര സൂചിക 130നും 140നും ഇടയിലാണ് തുടരുന്നത്. ഇത് കുട്ടികള്‍, വയോധികർ, ശ്വാസകോശ രോഗികള്‍ തുടങ്ങിയ സംവേദനക്ഷമതയുള്ള വിഭാഗങ്ങള്‍ക്ക് ഹാനികരമായ അവസ്ഥയാണെന്നാണ് വ്യക്തമാകുന്നത്. 



 അതിവേഗ നഗരവത്കരണവും അനിയന്ത്രിതമായ വാഹനപ്പെരുപ്പവും കൊച്ചിയുടെ വായുവിനെ എത്രത്തോളം വിഷമയമാക്കുന്നു എന്നതിന്റെ ആശങ്കപ്പെടുത്തുന്ന നേർക്കാഴ്ചയാണ് ശാസ്ത്രീയ പഠനവും നിലവിലെ വായു ഗുണനിലവാര സൂചിക കണക്കുകളും. വരുംകാലങ്ങളില്‍ വലിയ ആരോഗ്യ പ്രതിസന്ധികള്‍ക്ക് ഇത് ഇടയാക്കിയേ ക്കാമെന്നതിനാല്‍ നഗരത്തില്‍ കർശനമായ പ്രതിരോധ നടപടികള്‍ അത്യന്താപേക്ഷിതമാണെന്ന് വിദഗ്ദ്ധർ പറയുന്നു. 

 പതിയെ രോഗികളാക്കും ഇരുമ്പും പോളിപ്രോപ്പലീനും ഉള്‍പ്പെടെയുള്ള ഈ മലിനകണങ്ങള്‍ ശ്വാസത്തിലൂടെ തുടർച്ചയായി മനുഷ്യശരീരത്തിലേക്ക് എത്തിച്ചേരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത ആസ്ത്മ, കഠിനമായ അലർജികള്‍ തുടങ്ങിയവയ്ക്ക് പുറമെ മറ്റ് മാരക രോഗങ്ങള്‍ക്കും വഴിയൊരുക്കാം എന്നാണ് പഠനം നടത്തിയ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments