പ്രതിപക്ഷത്തിരുന്നപ്പോൾ എടുത്ത നയത്തിന് വിരുദ്ധമായ നിലപാടുകൾ ഭരണത്തിൽ വന്നപ്പോൾ യു ഡി എഫ് സ്വീകരിക്കുന്നുവെന്ന് -ജോസ് കെ മാണി എം പി.......
യു ഡി എഫ് തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുമ്പിൽ വച്ച വാഗ്ദാനങ്ങൾക്ക് കടകവിരുദ്ധമായ നിലപാടുകളാണ് നടപ്പോയിലാക്കുന്നതെന്ന് ജോസ് കെ മാണി എം പി. പറഞ്ഞു. സംസ്ഥാനത്തു ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത തരത്തിൽ വിലവർദ്ധനവ് രൂക്ഷമായി തുടരുമ്പോൾ അതിനെ മറികടക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. കഴിഞ്ഞ 6 മാസക്കാലമായി മന്ത്രിമാർ തമ്മിലുള്ള തർക്കം മാത്രമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാലായിൽ എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ ലാളം ജംഗ്ഷനിൽ നടന്ന ജനകീയ കൂട്ടായ്മ ചെയ്യുകയായിരുന്നു ജോസ് കെ മാണി. സിപിഎം ജില്ല സെക്രട്ടെറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ. തോമസ് വി റ്റി സ്വാഗതം ആശംസിച്ചു. സജേഷ് ശശി, ഡോ. തോമസ് സി കാപ്പൻ, പ്രൊഫ ഷാജി കടമല, ബെന്നി മൈലാടൂർ, ടോബിൻ കെ അലക്സ്,എം റ്റി സജി എന്നിവർ പ്രസംഗിച്ചു.
ആശുപത്രി ജംഗ്ഷനിൽ നിന്നും പ്രകടനം ആരംഭിച്ചു. ബിജു റ്റി ബി, വി. ജി വിജയകുമാർ,കെ. എസ് രമേശ് ബാബു, നിർമ്മല ജിമ്മി, ജോസ്കുട്ടി പൂവേലി,സിബി ജോസഫ്, അഡ്വ പയസ് രാമപുരം, കെ എസ് രാജു, സാജൻ തൊടുക,അഡ്വ പയസ് രാമപുരം, പി എസ് ബാബു . വി .ആർ രാജേഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
70 12 23 03 34




0 Comments