ഈരാറ്റുപേട്ടയിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ നിലയൊടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.



ഈരാറ്റുപേട്ട പത്താഴപ്പടിയിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ നിലയൊടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. 

ബംഗാൾ സ്വദേശി റംസാൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നിർമ്മാണത്തിലിരുന്ന വീടിന്റെ തേപ്പ് പണികൾ നടന്നുകൊണ്ടിരിക്കുക യായിരുന്നു. ഇതിനിടയിൽ തേപ്പ് പണിക്കായി നിർമ്മിച്ച നില ഒടിഞ്ഞു താഴേക്ക് വീഴുകയും സമീപത്തുണ്ടായിരുന്ന കറണ്ട് കമ്പി ഉൾപ്പെടെ തകർന്ന് തൊഴിലാളികൾ താഴേക്ക് വീഴുകയുമായിരുന്നു.

 റംസാൻ തലയടിച്ചു വീണതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments