ഭരണഘടനാദിനം ആഘോഷിച്ച് ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ
ദേശീയ ഭരണഘടനാദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ഭരണഘടനാദിനാഘോഷം സംഘടിപ്പിച്ചു.
സഫലം 55+ സംഘടനയുടെ സെക്രട്ടറിയും സ്കൂളിന്റെ മുൻ എസ്.എം.സി ചെയർമാനും വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രൊവിൻസ് പ്രസിഡന്റുമായ അബ്ദുള്ള ഖാൻ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഭരണഘടനയുടെ പ്രാധാന്യവും ജനാധിപത്യ മൂല്യങ്ങളും പൗരന്മാരുടെ അവകാശങ്ങളും കടമകളും വിശദീകരിക്കുന്ന വിജ്ഞാനപ്രദമായ സന്ദേശം അദ്ദേഹം നൽകി.
ഭരണഘടനാ ആമുഖം പ്രകാശിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ നൗഫൽ ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു. പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ജോബിൻ ഭരണഘടനയുടെ പ്രസക്തി വിശദീകരിച്ചുകൊണ്ട് ലഘുപ്രഭാഷണം നടത്തി. ഭരണഘടനാ നിർമ്മാണ സമിതിയിലെ അംഗങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ നടത്തിയ അവതരണം ശ്രദ്ധേയമായി. സ്കൂൾ പാർലമെന്റ് സ്പോർട്സ് ക്ലബ് സെക്രട്ടറി അഞ്ജലി ഓമനക്കുട്ടൻ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അവതരിപ്പിച്ചു.
സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. ഭരണഘടനയുടെ മൂല്യങ്ങളും ജനാധിപത്യബോധവും വിദ്യാർത്ഥികളിൽ വളർത്തുന്നതിനുള്ള മികച്ച വേദിയായി ദിനാചരണം മാറി.
70 12 23 03 34




0 Comments