ക്ഷേത്രങ്ങളിൽ കന്നിമാസ ആയില്യംപൂജ




ഏഴാച്ചേരി: കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ 22-ന് കന്നിമാസ ആയില്യം പൂജ നടക്കും.രാവിലെ 8 -ന് സർപ്പത്തറയിൽ വിശേഷാൽ പൂജകൾ, 
നൂറും പാലും സമർപ്പണം, ആയില്യം പൂജ എന്നിവ നടക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.9.15ന് പ്രസാദ വിതരണം




അന്തിനാട്:  മഹാദേവ ക്ഷേത്രത്തിൽ കന്നിമാസ ആയില്യം പൂജയും നൂറും പാലും വഴിപാടും  വ്യാഴാഴ്ച രാവിലെ 8.30 ന് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കല്ലമ്പിള്ളിൽ കേശവൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ നടത്തും
ഫോൺ: 9400542424



Post a Comment

0 Comments