പാലാ: പാലായ്ക്ക് അഭിമാനമായി മൂന്നാനിയില്‍ ലോയേഴ്‌സ് ഓഫീസ് കം കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ് ഉയർന്നു. മന്ത്രിയായിരുന്ന കാലത്ത് കെ. എം. മാണി വിഭാവനം ചെയ്ത് തുടക്കമിട്ട പദ്ധതിയാണിത്. 3 നിലകളിലായി 72 മുറികളാണ് ഈ കോംപ്ലക്സിലുള്ളത്.
ഉദ്ഘാടനം 23 ന് നടക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. ഔദ്യോഗികമായി ഇക്കാര്യം വിശദീകരിച്ചു കൊണ്ടുള്ള പത്ര സമ്മേളനം ഇന്ന് ഉച്ചയ്ക്ക് പാലാ പ്രസ്സ് ക്ലബ്ബിൽ നടക്കും.
23 ന് വൈകിട്ട് 4 ന് ജോസ് കെ. മാണി എം.പി. മൂന്നാനി ലോയേഴ്‌സ് ഓഫീസ് കം കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും.
മാണി സി. കാപ്പന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും.
വിവിധ ജഡ്ജിമാർ, മുനിസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേരും.
മുനിസിപ്പൽ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി ജൂഹി മരിയാ ടോം നന്ദിയും പറയും. ആശംസകള്‍ നേരും. കോംപ്ലക്‌സ് മുറികള്‍ ഉടന്‍ ലേലം ചെയ്ത് കൊടുക്കുന്നതുമാണ്.
0 Comments