YES VARTHA CRIME
മണിമലയിൽ യുവതിയുടെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം കണ്ണങ്കര വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അതുൽ അനു (24), മണിമല അമ്പാട്ട് കോളനി കറിക്കാട്ടൂർ സെന്റർ ഓട്ടുപുരക്കൽ അപ്പു എന്ന് വിളിക്കുന്ന ആദിത്യൻ പി.എസ് (19), നെടുംകുന്നം മാന്തുരുത്തി ആഴാം ചിറയിൽ അഖിൽ എ.കെ (23) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയുടെ ബന്ധുക്കൾ കൂടിയായ യുവാക്കൾ കഴിഞ്ഞദിവസം പരാതിക്കാരിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തതിനു ശേഷം ഇവരുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് രാത്രി വീട്ടിലെത്തി യുവതിയേയും അവരുടെ സഹോദരനെയും സഹോദരന്റെ ഭാര്യയെയും ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്സ്.
ആക്രമണത്തിന് ശേഷം ഇവര്‍ സംഭവസ്ഥലത്തു നിന്ന് കടന്നു കളയുകയും ചെയ്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയായിരുന്നു.
മണിമല സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജിമോൻ ബി, എസ്.ഐ വിദ്യാധരൻ ഇ. ജി, എ.എസ്.ഐ മാരായ സുനിൽകുമാർ, റോബി ജെ ജോസ്, സി.പി. ഒ മാരായ അജുവുദ്ദീൻ, അജിത്ത് കെ, ജിമ്മി ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
0 Comments