"കാഞ്ചി വലിക്കും, വെടി പൊട്ടിക്കും ഞാൻ ...... എയർ പിസ്റ്റളുമായി ഭീഷണിപ്പെടുത്തൽ: യുവാവ് അറസ്റ്റിൽ.

YES Vartha Crime Bureau





എയർ പിസ്റ്റളുമായി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

പെരുമ്പായിക്കാട് മള്ളൂശ്ശേരി താഴെപള്ളിൽ  അനന്തു സത്യനെ (25)യാണ്  കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 

 കഴിഞ്ഞദിവസം ഇയാളുടെ ബന്ധുകൂടിയായ  അനീഷ് തമ്പി എന്നയാളെ   വീട്ടിൽ കയറി കയ്യില്‍ കരുതിയിരുന്ന എയർ പിസ്റ്റളുമായി  ഭീഷണിപ്പെടുത്തി എന്നാണ് കേസ്സ്. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു.. 





ഇയാൾക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ  അടിപിടി കേസ്   നിലവിലുണ്ട്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ ശ്രീജിത്ത് റ്റി,  സി.പി.ഒ. മാരായ ദിലീപ് വർമ്മ, വിഷ്ണു വിജയദാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Post a Comment

0 Comments