'യെസ് വാര്‍ത്ത' ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു; യു.ഡി.എഫ്. ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു; പാലാ മൂന്നാനി ലോയേഴ്‌സ് കോംപ്ലക്‌സ് ഉദ്ഘാടനം; യു.ഡി.എഫ് ധര്‍ണ്ണ നാളെ






സ്വന്തം ലേഖകന്‍ 

ലോയേഴ്‌സ് കോംപ്ലക്‌സ് ഉദ്ഘാടന ചടങ്ങില്‍  മുനിസിപ്പാലിറ്റി ഭരണത്തിന് നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പിന്റെ  ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചും , യുഡിഎഫ് എം എല്‍ എ മാണി സി കാപ്പനെയും, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരെയും  രാഷ്ട്രിയ കക്ഷികളെയും ഉദ്ഘാടന ചടങ്ങുകളില്‍ അപമാനിക്കുന്നതില്‍ പ്രതിഷേധിച്ചും, പാലാ മുന്‍സിപ്പാലിറ്റിയുടെ അഴിമതിയും, വികസന മുരടിപ്പും തുറന്നുകാട്ടുവാനും യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 23/09/2022 വെള്ളി  10.30 ന് പാലാ മുന്‍സിപ്പല്‍ പടിക്കല്‍ യു ഡി എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഇതു സംബന്ധിച്ച് ഇന്നലെ യു.ഡി.എഫ്. യോഗം ചേര്‍ന്ന് തീരുമാനമെടുത്തത് 'യെസ് വാര്‍ത്ത ' ഇന്നലെ തന്നെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
 
  






യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ധര്‍ണ്ണ  ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ്  നേതാക്കളായ സതീഷ് ചൊള്ളാനിയും, ജോര്‍ജ് പുളിങ്കാടും അറിയിച്ചു.


Post a Comment

0 Comments