സുനിൽ പാലാ
പാലാ ലോയേഴ്സ് കോംപ്ലക്സ് നാളെ യഥാർത്ഥ്യമാകുമ്പോൾ നമ്മൾക്ക് നന്ദിയുണ്ടാകണം... പലരോടും.
ഇതിന് തുടക്കം കുറിച്ച പാലായുടെ നിത്യ മാണിക്യം കെ.എം. മാണിയെന്ന പ്രഗത്ഭനായ നേതാവിനോട് ...
മുൻ നഗരഭരണാധികാരികളോട്... ഇപ്പോഴത്തെ ഭരണ സമിതിയോട്.... മാണി .സി. കാപ്പൻ എം. എൽ. എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളോട്.....
എന്നാൽ ഇതിനേക്കാളൊക്കെ അപ്പുറം ഈ സ്ഥലം നഗരസഭയ്ക്ക് സ്വന്തമാക്കാൻ ഏറെ പരിശ്രമിച്ച വന്ദ്യവയോധികനായ മുൻ മുനിസിപ്പൽ കമ്മീഷണർ പുളിക്കൽ രവീന്ദ്രൻ നായർ എന്ന "രവി പാലാ " യോട് പാലാക്കാർ എന്നും കടപ്പെട്ടിരിക്കണം എന്ന് കുറിക്കുകയാണ് പാലാ നഗരസഭയിലെ മുതിർന്ന ഉദ്യോഗസ്ഥനായ ബിജോയി മണർകാട്ട്.
ലോയേഴ്സ് കോംപ്ലക്സ് നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെ "രവി പാലാ സാർ" മുനിസിപ്പൽ ഉദ്യോഗസ്ഥർക്കെല്ലാം നല്ല മാതൃകയാണെന്ന് കുറിക്കുകയാണ് ബിജോയി. ഒപ്പം കോടതിയും ലോയേഴ്സ് കോംപ്ലക്സും രവി പാലാ വഴി നഗരസഭയ്ക്ക് എങ്ങനെ കിട്ടിയെന്നും
"കോടതി സ്ഥലപുരാണം" എന്ന കുറിപ്പിലൂടെ സമൂഹമാധ്യമത്തിൽ ബിജോയി പങ്കുവെയ്ക്കുന്നു.
ബിജോയിയുടെ കുറിപ്പ്;
കോടതി സ്ഥല പുരാണം
പാലാ കോടതി സമുച്ചയവും ലോയേർസ് ചെമ്പർ കം കൊമേഴ്സ്യൽ കോംപ്ലക്സും ഇരിക്കുന്ന സ്ഥലം ആകെ രണ്ട് ഏക്കർ സ്ഥലമാണ്. അത് 3 ലക്ഷം രൂപക്കാണ് പാലാ നഗരസഭ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ വേണ്ടി അക്കാലത്ത് മുനിസിപ്പൽ കമ്മീഷണറായിരുന്ന രവീന്ദ്രൻ നയർ എന്ന രവി പാലാ യശ്ശശ്ശരീരനായ മുണ്ടക്കൽ വി. സി അലക്സാണ്ടറിൽ നിന്ന് വിലക്ക് വാങ്ങിയത്..(1983-84 കാലം)
അതു പല കഷണങ്ങളാക്കി വിൽക്കാൻ ( കോളനി രൂപീകരണത്തിന്)
പലരുമായി അലക്സാണ്ടർ ഉടമ്പടി വരെ വച്ചതാണ്. അദ്ദേഹം ആദ്യകാല കൗൺസിലർമാരിൽ ഒരാളും 9-പതാം വാർഡു പ്രതിനിധീകരിച്ചയാളുമാണ്.
ആ നിലക്ക് ഈ 2 ഏക്കർ സ്ഥലം പാലാ മുനിസിപ്പാലിറ്റിക്ക് കൊടുത്തേമതിയാവു എന്ന് അന്നത്തെ കമ്മീഷണറായിരുന്ന ശ്രീ രവീന്ദ്രൻ നായർ പല തവണയായി നിർബന്ധം ചെലുത്തി. ഏറെ ശ്രമം നടത്തി ഏറെ നാളുകൊണ്ട് നിരന്തരം ബോധ്യപ്പെടുത്തിയതിൻ പ്രകാരം സന്തോഷമായി എഴുതി വാങ്ങിയതാണ് ഈ സ്ഥലം.
അതിൽനിന്നും ഇന്ന് "ഇൻഡോർ സ്റ്റേഡിയം റോഡ്, " എന്നറിയപ്പെട്ട റോഡിനോട് ചേർന്ന് 85-സെൻ്റാണ് കോടതി കെട്ടിട സമുച്ചയത്തിനു വില കൂടാതെ കൊടുത്തത്.
ബാക്കി സ്ഥലം നഗരസഭയുടെ കൈവശം ഇരുന്നു.
എന്നാൽ ഈ സ്ഥലത്തേക്ക് കുടുതൽ സൗകര്യമായി പ്രവേശിക്കുന്നതിന് 50 അടി വീതിയിൽ റോഡു നിർമ്മാണത്തിന് പിന്നീട് മറ്റൊരു സ്ഥലം വാങ്ങി ചേർക്കുകയാണ് ഉണ്ടായത്.
പാലാ നഗരസഭ നാളെ 23/9/22-ൽ വെള്ളിയാഴ്ച പ്രസ്തുത സ്ഥലത്ത് മൂന്നു 72 മുറികളോട് കൂടിയ ഷോപ്പിംഗ് കോംപ്ലക്സ് നാടിനായി സമർപ്പിക്കുകയാണ്. ഏതൊരു പാലാക്കാരനെ സംബന്ധിച്ചും ഒട്ടേറെ അഭിമാനപൂരിതം ആയ ഒരു സമയമാണിത്.
നഗരസഭയ്ക്ക് ഈ ലക്ഷ്യം കൈവരിക്കാൻ സാധിച്ചത് ഒട്ടേറെപ്പേരുടെ ശ്രമഫലമായിട്ടാണ്. ദീർഘദർശിയും പാലാ നഗരസഭയുടെ സമഗ്ര വികസനത്തിന് വേണ്ടി അന്നും ഇന്നും, ഈ 86- എൺപത്തിയാറാം വയസ്സിലും ഏറെ പണിപ്പെട്ട് കൊണ്ടിരിക്കുന്ന ശ്രീ രവി സാറിന്റെ സേവനങ്ങൾ ഓരോ നഗരസഭാ ജീവനക്കാരനും വലിയ ഒരു മാതൃകയാണ്....ഒരു മുൻകാല ഉദ്യോഗസ്ഥൻ എന്ന നിലയിലും ഒരു പെൻഷണർ എന്ന നിലയിലും ശ്രീ രവീന്ദ്രൻ നായർ രവി സാറിനോട് പാലാ നഗരസഭ സൗഹൃദ കൂട്ടായ്മയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സ്നേഹപൂർവ്വം
ബിജോയ് മണർകാട്ട്
0 Comments