Yes Vartha Exclusive
തമ്പുരാൻ
"ഭാരത് ജോടോ " പോസ്റ്റർ ഒട്ടിക്കാൻ ചെന്ന കോൺഗ്രസ് നേതാവിനെയാണ് ജോസഫ് ഗ്രൂപ്പ് നേതാവിൻ്റെ മക്കൾ ചവിട്ടി വീഴ്ത്തിയത് ഇരുചെവിയറിയാതെ ഒതുക്കിയ വിഷയം പിന്നീട് പോലീസ് കേസ്സാവുകയായിരുന്നു.
ജോസഫ് ഗ്രൂപ്പ് നേതാവിന്റെ മക്കള്‍ കോണ്‍ഗ്രസ് കൊഴുവനാൽ മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജുകുട്ടി ചൂരയ്ക്കലിനെയാണ് തൊഴിയും ചവിട്ടിയും വീഴ്ത്തിയത്. ശനിയാഴ്ച രാത്രി നടന്ന സംഭവം ഇരുവിഭാഗം നേതാക്കളും ഇരുചെവിയറിയാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ചവിട്ടേറ്റ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനുണ്ടായ ശാരീരികാസ്വസ്ഥതകള്‍ സംഭവം വെളിച്ചത്താക്കുകയായിരുന്നു.
ഇന്നലെ പാലാ പോലീസ് ഇരു വിഭാഗത്തേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.സംഭവത്തിൽ ഉൾപ്പെട്ടവർ വിദ്യാർത്ഥികളായതിനാൽ അവരുടെ ഭാവിയെ കരുതി കേസ്സിനു പോകുന്നില്ലെന്ന നിലപാട് ജോർജൂ കുട്ടി സ്വീകരിച്ചു. പരാതിയിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ കേസ്സെടുക്കുമെന്നായിരുന്നു പോലീസിൻ്റെ നിലപാട്. ഒടുവിൽ മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതിവെയ്പിച്ച് കുറ്റാരോപിതരെ പോലീസ് വിട്ടയക്കുകയായിരുന്നു.
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ജോസഫ് ഗ്രൂപ്പ് കൊഴുവനാല്‍ ടൗണ്‍ മുന്‍ വാര്‍ഡ് പ്രസിഡന്റിന്റെ മക്കള്‍ തന്നെ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു ജോര്‍ജ്ജുകുട്ടി ചൂരയ്ക്കലിന്റെ പരാതി.
അനധികൃത മദ്യവില്പനയുമായി ബന്ധപ്പെട്ട ഒരു കേസില്‍ ജോര്‍ജ്ജുകുട്ടി സാക്ഷിയായിരുന്നു. ഈ കേസിലെ പ്രതി ബാബുവിന് തന്നോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി ജോര്‍ജ്ജുകുട്ടി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കൊഴുവനാല്‍ ടൗണില്‍ വച്ച് ബാബു ജോര്‍ജ്ജുകുട്ടിയെ കൊന്ന് കെട്ടിത്തൂക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയതായും പരാതി ഉയര്‍ന്നിരുന്നു.
ഇതുസംബന്ധിച്ച് ജോര്‍ജ്ജുകുട്ടി പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടർന്ന് ബന്ധപ്പെട്ടവരെ പാലാ പോലീസ്, സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് ഒത്തുതീർപ്പുണ്ടായത്.
കൊഴുവനാലില്‍ ഇരുപാര്‍ട്ടിയുടെ നേതാക്കള്‍ തമ്മിലടിച്ചത് തലവേദനയായി മാറിയത് ഒരു വിധം ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് യു.ഡി. എഫ് നേതാക്കൾ.
0 Comments