മഴ മാറി മഞ്ഞു തുടങ്ങി; ഓരോ സ്പൂൺ തേൻ കുടിച്ചാലോ, ചുമയും അലർജിയും അഞ്ചയൽപക്കത്ത് അടുക്കില്ല





സ്വന്തം ലേഖകൻ

ചുമ, അലർജി എന്നിവയെ തടയുന്ന ഒന്നാന്തരം പ്രകൃതിദത്ത വാക്സിനാണ് തേൻ എന്ന് വിദഗ്ദർ . ദിവസവും രാവിലെ ഇളം ചൂടുവെള്ളത്തിൽ ഒരു സ്പൂൺ തേൻ ചേർത്ത് കുടിക്കൂ, ഒരാഴ്ച കൊണ്ട് മാറ്റം മനസ്സിലാക്കാം. കാലാവസ്ഥാ വ്യതിയാനം മൂലം തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥത, വേദന, എന്നിവയ്ക്ക് 2 സ്പൂൺ തേൻ നേരിട്ടോ, ചായയിൽ കലർത്തിയോ കുടിച്ചാൽ മതിയെന്നും വിദഗ്ധർ പറയുന്നു.

പാലായിൽ ഇന്ന് ആരംഭിച്ച തേനീച്ച കർഷകരുടെ പരിശീലന പരിപാടിയിലാണ് തേനിൻ്റെ അനുപമമായ  ഗുണഗണങ്ങൾ വിശദീകരിക്കപ്പെട്ടത്.

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും ഹോർട്ടി കോർപ്പും ചേർന്ന് ജില്ലയിലെ തേനീച്ച കർഷകർക്കായി സംഘടിപ്പിച്ച തേൻ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ത്രിദിന  നിർമ്മാണ പരിശീലന പരിപാടി ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം  കെ. എസ്. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. 





ഖാദിഗ്രാമവ്യവസായ ബോർഡ് അംഗം സാജൻ തൊടുക അധ്യക്ഷത വഹിച്ചു. 

ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ചെയർമാൻ തോമസ് മാത്യു, ഭൂമിക സെന്റർ സെക്രട്ടറി എബി എമ്മാനുവൽ, ജില്ലാ ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ  എം എസ് സബീന ബീഗം, ജെസ്സി ജോൺ  എന്നിവർ പ്രസംഗിച്ചു. 


ഹോർട്ടി കോർപ്പ് റീജിയണൽ  മാനേജർ ബി. സുനിൽ ക്ലാസ് നയിച്ചു. പരിശീലനപരിപാടി നാളെയും തുടരും. ശനിയാഴ്ച സമാപിക്കും.

Post a Comment

0 Comments