ഷംഷാബാദ് നിയുക്ത സഹായ മെത്രാന്‍മാരുടെ മെത്രാഭിഷേകം ഒക്ടോബര്‍ 9 ന്








സുനില്‍ പാലാ

കോട്ടയം: ഷംഷാബാദ് രൂപതയുടെ നിയുക്ത സഹായ മെത്രാന്‍മാരായ മോണ്‍. ജോസഫ് കൊല്ലംപറമ്പിലിന്റെയും മോണ്‍. തോമസ് പാടിയത്തിന്റെയും മെത്രാഭിഷേകം ഒക്ടോബര്‍ ഒമ്പതിന് ഷംഷാബാദില്‍ നടക്കും. 

ബാഡംഗ്‌പേട്ട് ബാലാജിനഗറിലുള്ള സി.കെ.ആര്‍. ആന്‍ഡ് കെ.ടി.ആര്‍ ക ണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ ഒമ്പതിനാണ് മെത്രാഭിഷേക ചടങ്ങുകള്‍. 

സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.







ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 

12.30ന് അനുമോദന സമ്മേളനത്തോടെ ചടങ്ങുകള്‍ സമാപിക്കും. 


മോണ്‍. തോമസ് പാടിയത്ത് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍ പാലാ രൂപതാ വികാരി ജനറാളുമാണ്.


Post a Comment

0 Comments