ഏറ്റുമാനൂർ പട്ടിത്താനത്ത് നിയന്ത്രണം വിട്ട ലോറി റോഡിൽ മറിഞ്ഞു;ആകെ കുരുക്ക്







സ്വന്തം ലേഖകൻ

മറിഞ്ഞത് എംആർഎഫിലേക്ക്  എത്തിയ ലോറി : വൻ ഗതാഗതക്കുരുക്ക്

 പട്ടിത്താനത്ത് നിയന്ത്രണം വിട്ടാണ്  ലോറി റോഡിൽ മറിഞ്ഞത്. തമിഴ്നാട്ടിൽ നിന്നും എംആർഎഫിലേക്ക് എത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് നടുറോഡിൽ മറിഞ്ഞത്. 







വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്ന് എത്തിയ ലോറി പട്ടിത്താനത്ത് വച്ച് നിയന്ത്രണം നഷ്ടമായി റോഡിൽ മറിയുകയായിരുന്നു. 
ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ലോറി റോഡിൽ കിടന്നതോടെ ഒരു വശത്ത് കൂടി മാത്രമാണ് ഗതാഗതം കടത്തിവിടുന്നത്. ഇതോടെ എംസി റോഡിലും വൻ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഏറ്റുമാനൂർ പോലീസ് സ്ഥലത്ത് എത്തി.


Post a Comment

0 Comments