ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കട്ടയ്ക്ക് കൂടെ നിന്നു; പുൽപ്പാറ കോളനിക്ക് ചുറ്റുമതിൽ റെഡി






സ്വന്തം ലേഖകൻ


ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ കൂട്ടു നിന്നപ്പോൾ ഉഴവൂർ  ഗ്രാമപ്പഞ്ചായത്തിലെ പുൽപ്പാറ  കോളനിക്ക് ചുറ്റുമതിലായി.  

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പട്ടികജാതി വികസന വകുപ്പ് വഴി 19.72 ലക്ഷം രൂപ ചിലവഴിച്ചായിരുന്നു നിർമ്മാണം. 

കോളനിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് സഫലമായത്. 







ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ. സിന്ധുമോൾ ജേക്കബ് ചുറ്റുമതിൽ സമർപ്പണം നിർവ്വഹിച്ചു.

 ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. 

ജില്ല പഞ്ചായത്ത് അംഗം പി. എം മാത്യു, പി .എൻ. രാമചന്ദ്രൻ, എലിയാമ്മ കുരുവിള, രമ്യ  തുടങ്ങിയവർ ആശംസകൾ നേർന്നു.

Post a Comment

0 Comments