ഓട്ടം വിളിച്ചു കൊണ്ടുപോയി ഓട്ടോ ഡ്രൈവറെ ആക്രമിച്ച അഞ്ചംഗ സംഘത്തെ തൃക്കൊടിത്താനം പോലീസ് പിടികൂടി

യെസ് വാർത്താ ക്രൈം ബ്യൂറോ






തൃക്കൊടിത്താനത്ത് ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികളെ പോലീസ് പിടികൂടി. 

കൂനന്താനം നെടുംകുന്നത്ത് ഭാഗത്ത് പുതുപ്പറമ്പ് വീട്ടിൽ  സജിമോൻ പി.എം (45), ചങ്ങനാശ്ശേരി മറ്റം ഭാഗത്ത് ലാക്കുളം വീട്ടിൽ  അമീൻ മുഹമ്മദ്  (22), കൂനന്താനം വെരൂർ ഭാഗത്ത് തൈക്കൂട്ടത്തിൽ  സുധീർ  (30), കൂനന്താനം ചീരംച്ചിറ ഭാഗത്ത് തൈക്കൂട്ടത്തിൽ  മകൻ അൽഅമീൻ  (31), മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത് ചുങ്കത്തിൽ   ഫൈസൽ (31) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. 

കുരിശുംമൂട് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ലിബിൻ മാത്യു എന്നയാളെയാണ് പ്രതികള്‍ ആക്രമിച്ചത്. 

ലിബിൻ മാത്യുവും പ്രതികളുടെ ബന്ധുവും തമ്മിൽ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്നാണ് പ്രതികൾ കഴിഞ്ഞദിവസം ഓട്ടോറിക്ഷ സ്റ്റാൻഡിലെത്തി ലിബിൻ മാത്യുവിനെ ഓട്ടം വിളിച്ചു കൊണ്ടുപോവുകയും, വെങ്കോട്ട ഭാഗത്ത് വെച്ച് ആക്രമിക്കുകയും ചെയ്തു. 




പ്രതികളിലൊരാളായ അൽഅമീൻ ഓട്ടോറിക്ഷ വിളിച്ചു കൊണ്ടു പോവുകയും, ബാക്കിയുള്ളവര്‍ ബൈക്കിലും സ്കൂട്ടറിലുമായി പിന്നാലെ  എത്തി ആക്രമിക്കുകയായിരുന്നു. ലിബിൻ മാത്യുവിന്റെ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. 





തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഒ  ഇ. അജീബ്, എ.എസ്. ഐ സഞ്ചോ, സി.പി.ഓ മാരായ  സത്താർ, സെൽവരാജ്, അനീഷ് ജോൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments