ലോക ഹൃദയദിനത്തോടനുബന്ധിച്ച് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹൃദയ ചികിത്സയിലൂടെ രോഗം ഭേദമായവരുടെ സംഗമം തിങ്കളാഴ്ച നടത്തും.
ഇതോടനുബന്ധിച്ച് സമ്പൂര്‍ണ്ണ ചെസ്റ്റ് പെയിന്‍ സെന്ററിന്റെ ഉദ്ഘാടനവും നടക്കും.
സംഗമവും സെന്റര്‍ ഉദ്ഘാടനവും മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും. മെഡിസിറ്റി എം.ഡി. മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ അദ്ധ്യക്ഷത വഹിക്കും.
മാര്‍ സ്ലീവയില്‍ ഹൃദയ ചികിത്സ നടത്തി രോഗം ഭേദമായ 25 രോഗികളും അവരുടെ കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കും.
ചെസ്റ്റ് പെയിന്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ യഥാര്‍ത്ഥ രോഗകാരണം വളരെ വേഗം കണ്ടെത്തി ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ഉദ്ദേശിക്കുന്നു. അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ചെസ്റ്റ് പെയിന്‍ സെന്ററിന്റെ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കും.
0 Comments