രാമായണത്തെ അടിസ്ഥാനമാക്കി ഏഴാച്ചേരി കാവിന്‍പുറത്തമ്മ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച പ്രശ്‌നോത്തരിയിലെ വിജയികൾക്ക് ഇന്ന് വൈകിട്ട് 5ന് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ചേരുന്ന ലളിതമായ സമ്മേളനത്തിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.
പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര , പ്രശസ്ത കവി ആർ. കെ. വള്ളീച്ചിറ എന്നിവരാണ് മുഖ്യാതിഥികൾ.
ക്വിസ് മാസ്റ്ററും പ്രമുഖ സാഹിത്യകാരനുമായ രവി പുലിയന്നൂർ അധ്യക്ഷത വഹിക്കും. കൺവീനർ കെ. കെ. വിനു കൂട്ടുങ്കൽ സ്വാഗതം പറയും.
ഒരു മാസം നീണ്ടു നിന്ന രാമായണ പ്രശ്നോത്തരിയിൽ ജി. ശ്രീപൗര്‍ണ്ണമിക്ക് ഒന്നാം സ്ഥാനം. ശ്രീനന്ദന്‍ ഗോപകുമാര്‍ രണ്ടാം സ്ഥാനവും കാര്‍ത്തിക് വി.എസ്. മൂന്നാം സ്ഥാനവും ആദിത്യന്‍ നാലാം സ്ഥാനവും നേടി.
കഴിഞ്ഞ 5 വർഷമായി രാമായണ മാസത്തിൽ തുടർച്ചയായി നടന്നു വരുന്ന പ്രശ്നോത്തരി യുടെ സംഘാടകർ കാവിൻ പുറത്തമ്മ വാട്സപ്പ് ഗ്രൂപ്പാണ്.
0 Comments