സ്വന്തം ലേഖകൻ
എംജി സര്‍വകലാശാല ഡിലിറ്റ് ബിരുദം നല്‍കി ബഹുമാനിച്ച ഡോ.സ്‌കറിയ സക്കറിയയെ ചങ്ങനാശേരി അതിരൂപത ആദരിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ജാഗ്രതാസമിതി അംഗങ്ങളോടൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ എത്തി പൊന്നാടയണിയിച്ചു.
അതിരൂപതയുടെ ആദ്യത്തെ അത്മായ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച മലയാള ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിയാണ്; അദ്ദേഹത്തിന്റെ സംഭാവനകള്‍ ഭാഷയ്ക്കും നാടിനും വലിയ മുതല്‍ക്കൂട്ടാണെന്നും മാര്‍ പെരുന്തോട്ടം പ്രസ്താവിച്ചു.
0 Comments