സ്വന്തം ലേഖകൻ
നവരാത്രി മഹോത്സവത്തിന് കല്ലറ ശ്രീ ശാരദാ ക്ഷേത്രത്തിൽ തിരിതെളിഞ്ഞു. ഇനിയുള്ള കല്ലറദേശം ദേവീസ്തുതികളാൽ മുഖരിതമാവും. ശ്രീ ശാരദാനവരാത്രി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കല്ലറ എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് പി.ഡി. രേണുകൻ ഏഴ് തിരിയിട്ട നിലവിളക്കിൽ ദീപം പകർന്ന് നവരാത്രി മഹോത്സവ ഉത്ഘാടനവും നവരാത്രി ട്രെസ്റ്റ് മെമ്പർഷിപ് വിതരണവും നിർവഹിച്ചു.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം കടുത്തുരുത്തി എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി അജിത് പാണാവള്ളി നവരാത്രി സന്ദേശം നൽകി.
കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. തുടർന്ന് മണ്ഡപത്തിൽ ആര്യ കെ. സാബു, സൂര്യ കെ. സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീതസദസ്സ് നടന്നു.
നവരാത്രി മഹോത്സവ ചടങ്ങുകൾക്ക് ശാഖ ഭാരവാഹികളായ പി. ഡി. രേണുകൻ, കെ. വി. സുദർശനൻ, ഡി. പ്രകാശൻ, എം. പി. രാജൻ, ലിജു എന്നിവർ പ്രസംഗിച്ചു
0 Comments