ബഹുമാനപ്പെട്ട ചെയർമാനെ, ഇങ്ങനെ നുണ പറയരുത് ; 10 ലക്ഷം എൻ്റെ വാർഡിൽ അനുവദിച്ചൂവെന്ന് തെളിയിച്ചാൽ കൗൺസിലർ സ്ഥാനം ഞാൻ രാജിവെയ്ക്കാം, മറിച്ചായാൽ ചെയർമാൻ, ആ സ്ഥാനം രാജിവെക്കുമോ? - വെല്ലു വിളിക്കുകയാണ് സിജി ടോണി...




സ്വന്തം ലേഖകൻ

വികസന പ്രവർത്തനങ്ങൾക്കായി കൊച്ചിടപ്പാടി വാർഡിന് 10 ലക്ഷം രൂപ  അനുദിച്ചിരുന്നുവെന്ന നിലയിലുള്ള ചെയർമാൻ്റെ പ്രസ്താവന ശുദ്ധനുണയാണെന്ന്  പ്രതിപക്ഷ കൗൺസിലർ സിജി ടോണി.
 
കൊച്ചിടപ്പാടി വാർഡിന് 10 ലക്ഷം അനുവദിച്ചു എന്ന് തെളിയിച്ചാൽ കൗൺസിലർ സ്ഥാനം രാജി വയ്ക്കാൻ ഞാൻ തയ്യാറാണ്. മറിച്ചെങ്കിൽ സ്ഥാനം രാജിവെയ്ക്കാൻ  ചെയർമാൻ തയ്യാറാകുമോ?  സിജി ടോണിയുടെ വെല്ലുവിളിയാണ്.

 തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡിലും 40,000 രൂപ അനുവദിച്ചു. തൻ്റെ വാർഡിലെ തുകയും മറ്റ് മൂന്ന് യുഡിഎഫ്  അംഗങ്ങൾക്ക് അവരുടെ വാർഡിൽ  നൽകിയ ഫണ്ടും കൂടി വാങ്ങിയാണ്  കവീക്കുന്ന് -  കൊച്ചിടപ്പാടി അതിർത്തി റോഡിന് വീതി കൂട്ടിയത്. അത് ഞാനും യുഡിഎഫിലെ കൗൺസിലർമാരും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ പുറത്താണ്  അനുവദിച്ചത്.അത് നഗരസഭയുടെ പൊതു അക്കൗണ്ടിൽ നിന്നും അനുവദിച്ചതായി കൂട്ടണ്ട കാര്യമില്ല. കൂട്ടിയാൽ അംഗീകരിക്കുകയുമില്ല - സിജി ടോണി തുറന്നടിച്ചു.

കേരളത്തിലെ നഗരസഭകളിൽ പ്രതിപക്ഷ നേതാവ് എന്ന പോസ്റ്റ് നിയമാനുസൃതം ഇല്ല എന്ന സാമാന്യ വിവരം പോലും പാലാ ചെയർമാന് നഷ്ടപ്പെട്ടോ എന്നും സിജി ചോദിക്കുന്നു 

ഞങ്ങളുടെ , പ്രതിപക്ഷത്തിൻ്റെ , പാർലമെൻ്ററി പാർട്ടി ലീഡർ കോൺഗ്രസ് നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി  തന്നെയാണ്, ചെയർമാന് സംശയം വേണ്ട.



 


കൊച്ചിടപ്പാടി വാർഡിനായി എം എൽ എ അനുവദിച്ച 9 ലക്ഷത്തിൻ്റെ പണി നിയമാനുസൃത ടെൻഡർ അംഗീകരിക്കാതെ കൗൺസിൽ മാറ്റി വച്ചു എന്ന ആരോപണത്തിൽ ഞാൻ ഉറച്ച് നിൽക്കുന്നു. വിഷയത്തിൽ നാട്ടിലുള്ളവർക്ക് പരാതി ഉണ്ടെന്നതാണ് അങ്ങയുടെ കൗൺസിൽ കാരണമായി പറഞ്ഞത്.റോഡ് നിർമ്മാണം വൈകുന്നതിൽ  മാത്രമാണ് ജനങ്ങൾക്ക് പരാതി. അല്ലാതെ വാർഡിലെ റോഡ് നന്നാക്കുന്നതിൽ ആർക്കാണ് പരാതി ; ചെയർമാൻ ഉത്തരം പറഞ്ഞേ തീരൂ?

ഇക്കാര്യത്തിൽ പരസ്യ സംവാദത്തിന് ചെയർമാനെ ഒറ്റയ്ക്ക് ക്ഷണിക്കുന്നു. മറ്റാരുടെയും സഹായമില്ലാതെ മാധ്യമ പ്രവർത്തകരുടെ മാത്രം സാന്നിദ്ധ്യത്തിൽ നേർക്ക് നേർ സംവാദത്തിന് ഞാൻ തയ്യാറാണ്, ചെയർമാനോ ? - സിജി ടോണി വെല്ലുവിളിക്കുന്നു.

Post a Comment

0 Comments