അമനകര ഭരതസ്വാമി ക്ഷേത്ര ഗോപുരം സമർപ്പിച്ചു






രാമപുരം  അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിന്റെ കവാടത്തിൽ  മെയിൻ റോഡിൽ പണി പൂർത്തിയാക്കിയ അലങ്കാര ഗോപുരത്തിന്റെ സമർപ്പണം ഇന്ന് രാവിലെ നടത്തി.  

ക്ഷേത്രം തന്ത്രി തൃപ്പൂണിത്തുറ പുലിയന്നൂർ ഇല്ലത്ത് മുരളി നാരായണൻ നമ്പൂതിരിയാണ്  സമർപ്പണം നടത്തിയത്. 

ഗോപുര നിർമ്മാണ ശിൽപി എം .ആർ രാജൻ മുണ്ടപ്പിള്ളിൽ ഗോപുര നിർമ്മാണ വർക്കിങ്ങ് കമ്മറ്റി അംഗങ്ങളായ കെ. കെ കുമാരൻ കൂട്ടുങ്കൽ . ഉണ്ണികൃഷ്ണമാരാർ പാണ്ടിയാമ്പുറത്ത്, 
സലി പുലിക്കുന്നേൽ എന്നിവരെ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ ആദരിച്ചു. 






സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറായി നിയമിതനായ മനോജ് ബി നായർക്ക് സ്വീകരണവും നൽകി. ക്ഷേത്രം തന്ത്രിക്കും ദേവസ്വം ബോർഡ് മെമ്പർക്കും തപാൽ വകുപ്പ് പുറത്തിറക്കിയ ഭരതസ്വാമിയുടെ ചിത്രം പതിച്ച സ്റ്റാമ്പ് ഉപഹാരമായി നൽകി.



ക്ഷേത്രം പ്രസിഡന്റ് സോമനാഥൻ നായർ അക്ഷയ അദ്ധ്യക്ഷത വഹിച്ചു. അമനകര പി. പി. നിർമ്മലൻ, തങ്കപ്പൻ വാഴയ്ക്കൽ, കെ. കെ. വിനു കൂട്ടുങ്കൽ  തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments