യുഡിഎഫ് പ്രവര്‍ത്തകര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കണം; പാലായില്‍ ഇത്തവണ നേടേണ്ടത് ചരിത്ര ഭൂരിപക്ഷം - ജോയി എബ്രഹാം



നിയോജകമണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ജനങ്ങളുടെ പ്രതീക്ഷ ഏറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്ന് മുന്‍ എം.പി ജോയി എബ്രഹാം. 
 

 


കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.  നമുക്ക് വേണ്ടത് ഭരണപക്ഷത്തെ ജനപ്രതിനിധിയാണെന്ന് ജനങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്. ആ പ്രതീക്ഷയ്‌ക്കൊത്ത് ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 
 
പാലാ നിയോജകമണ്ഡലം യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ ഇത്തവണ ടീം യുഡിഎഫ് ഏറ്റവും മികച്ച പ്രചരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കും എന്ന പ്രത്യാശയാണ്  മുഖ്യപ്രഭാഷണം നടത്തിയ മാണി സി കാപ്പന്‍ എംഎല്‍എ പങ്കുവെച്ചത്.

വരാനിരിക്കുന്നത് കേരളത്തിന്റെയും പാലായുടെയും നല്ല നാളുകള്‍ ആണെന്നും യുഡിഎഫ് സല്‍ഭരണം സംസ്ഥാനത്തെയും നമ്മുടെ മണ്ഡലത്തെയും വികസന കുതിപ്പിലേക്ക് എത്തിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.  
 
ടീം യുഡിഎഫ് എന്ന പ്രയോഗം അന്വര്‍ത്ഥമാക്കുന്ന രീതിയിലാകും ഇത്തവണ പാലായില്‍ പ്രചരണം നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. 
 

കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാട്, അഡ്വ. ബിജു പുന്നത്താനം, കുര്യാക്കോസ് പടവന്‍, എന്‍ സുരേഷ്, ബിന്ദു സെബാസ്റ്റ്യന്‍, ജോസ്‌മോന്‍ മുണ്ടയ്ക്കന്‍, സന്തോഷ് കാവുകാട്ട്, സി.ടി. രാജന്‍, ആര്‍. സജീവ്, ജയിംസ് തെക്കേല്‍, തങ്കച്ചന്‍ മുളങ്കുന്നം, ആര്‍. പ്രേംജി, രാജന്‍ കൊല്ലംപറമ്പില്‍, അഡ്വ. ജോസ് പ്ലാക്കൂട്ടം, തങ്കച്ചന്‍ മണ്ണുശ്ശേരി, എം.പി കൃഷ്ണന്‍ നായര്‍, കെ. ഗോപി എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments