പാലാ സെന്റ് വിന്‍സെന്റ് സ്‌കൂളിലെ 1976 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേരലിന്റെ സുര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
വിന്‍സെന്‍ഷ്യന്‍സ് -1976 എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ 34 ഓളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മര്‍ച്ചന്റ് നേവി ക്യാപ്റ്റന്‍, ബാങ്ക് ഹെഡ്, കോളേജ് പ്രൊഫസര്‍, കര്‍ഷകര്‍, ടെക്‌നോക്രാറ്റ്‌സ്, പട്ടാള ഓഫീസര്‍ തുടങ്ങി വിജയികളായ സംരംഭകര്‍ വരെയുള്ള വൈവിധ്യം നിറഞ്ഞ ഒരു പറ്റം സഹപാഠികള്‍ ഒത്തുചേര്‍ന്ന് കളി തമാശ പറഞ്ഞും, പ്രാരാബ്ദങ്ങള്‍ പറഞ്ഞും രസകരമായി സമയം ചെലവഴിച്ചു. വെല്ലുവിളി നേരിടുന്നവരെ പിടിച്ചുയര്‍ത്താനുള്ള കൈ സഹായം നല്‍കാനും ഒത്തുകൂടല്‍ സഹായമായി.
50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, 10-ാം ക്ലാസില്‍ പഠിച്ച സ്വന്തം ക്ലാസ് മുറിയില്‍ തന്നെ, അതേ ബെഞ്ചുകളില്‍ ഇരുന്ന് അവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.
37 സുഹൃത്തുക്കളില്‍ 4 പേര്‍ നിത്യയവനികയില്‍ മറഞ്ഞു. പ്രിയോറും മാനേജറുമായ ഫാ. ജെയിംസ് നരിതൂക്കില്‍, വിന്‍സെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആലീസ് എബ്രഹാം, മുന്‍ അധ്യാപകരായ പി.എ. മത്തായി, കെ.എല്‍. ഉലഹന്നാന്‍, ചെറിയാന്‍ പടവില്‍, വി.ജെ. തോമസ് വെള്ളൂക്കുന്നേല്‍, പി.സി. ചാക്കോ, ടോം ജോസ് എന്നിവര്‍ മുതിര്‍ന്ന കുട്ടികളോടൊപ്പം സ്മരണകള്‍ അയവിറക്കുകയും, ആശംസകള്‍ നേരുകയും ചെയ്തു.
1963 ല്‍ ആരംഭിച്ച സെന്റ് വിന്‍സന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഇന്ന് ചാവറ പബ്ലിക് സ്‌കൂള്‍ ആയി മാറി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments