എ കെ സി സി ഏഴാച്ചേരി യൂണിറ്റ് ഫാത്തിമാഗിരി കുരിശുമല തീർത്ഥാടനം നടത്തി


എ കെ സി സി ഏഴാച്ചേരി യൂണിറ്റ് ഫാത്തിമാഗിരി കുരിശുമല തീർത്ഥാടനം നടത്തി

എ കെ സി സി ഏഴാച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഫാത്തിമാഗിരി കുരിശുമലയിലേക്ക് ഭക്തിപൂർവ്വമായ തീർത്ഥാടനം സംഘടിപ്പിച്ചു. ഏഴാച്ചേരി പള്ളി വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളിയുടെ ആത്മീയ നേതൃത്വത്തിലാണ് തീർത്ഥാടനം നടന്നത്. പ്രാർത്ഥനയും കുരിശിന്റെ വഴിയും ഭക്തിഗാനങ്ങളും അർപ്പിച്ച് വിശ്വാസികൾ ആത്മീയ ഉണർവ്വോടെ കുരിശുമല കയറി.



എ കെ സി സി മുൻ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് സാജു അലക്സ്, ഫൊറോന പ്രസിഡൻ്റ് അജോ തുണുങ്കൽ, യൂണിറ്റ് പ്രസിഡൻ്റ് ബിനോയ് പള്ളത്ത്, സെക്രട്ടറി സജി പള്ളിയാരടിയിൽ, ജോമിഷ് നടയ്ക്കൽ, സോജൻ കവളക്കാട്ട്, റോയി പള്ളത്ത്, സിബി പള്ളിക്കുന്നേൽ,ടോമി ചിറയ്ക്കൽ,ജയ്സൺ കരിങ്ങോഴയ്ക്കൽ, ബിജു പുറപ്പന്താനം എന്നിവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി. നിരവധി വിശ്വാസികൾ പങ്കെടുത്ത തീർത്ഥാടനം ആത്മീയ അനുഭവമായി മാറി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments