സ്വന്തം ലേഖകൻ
ദീർഘകാലമായി ഉഴവൂരിന്റെ ജനകീയ ആവശ്യമായി ചർച്ച ചെയ്യപ്പെടുന്ന ഉഴവൂർ ഗ്രാമപഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു.
ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും ആവശ്യമായ തുടർ നടപടികൾ തീരുമാനിക്കുന്നതിനും വേണ്ടിയുള്ള വികസനയോഗം ഇന്ന് നടന്നു.
പദ്ധതിക്ക് ഫണ്ട് അനുവദിച്ച് നൽകിയ അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ, ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിലായിരുന്നു യോഗം.
ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് 25 സെന്റ് സ്ഥലം കണ്ടെത്തിയതിലൂടെയാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം യാഥാർത്ഥ്യമാക്കുന്നതിന് ഉഴവൂർ ടൗണിൽ അവസരമൊരുങ്ങിയിരിക്കുന്നത്.
2016 ൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ യുടെ ശ്രമഫലമായി സിവിൽ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് വേണ്ടി 4 കോടി രൂപയാണ് ബഡ്ജറ്റ് ൽ അനുവദിച്ചിട്ടുള്ളത്. ഈ ഫണ്ട് വിനിയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് നടപടി സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ, പി ഡബ്ലൂ ഡി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
എല്ലാവരും ചേർന്നു നിർദ്ദിഷ്ട സ്ഥലം സന്ദർശിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു.
0 Comments