സ്വന്തം ലേഖകൻ
സ്ത്രീസുരക്ഷ വനിതാകമ്മീഷനിലൂടെ എന്ന വിഷയത്തില്‍ സംസ്ഥാനതല സെമിനാര്‍ നയിക്കാന്‍ സംസ്ഥാന വനിതാകമ്മീഷനംഗം ഇ.എം. രാധ ഇന്ന് രാവിലെ 10 ന് പാലാ നഗരസഭയിലെത്തും.
മുനിസിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന സെമിനാര്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്യും.
വനിതകള്‍ക്ക് നേരെയുള്ള നാനാവിധ അതിക്രമങ്ങളും പീഡനങ്ങളും ചെറുത്തുതോല്‍പ്പിക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരളത്തിലെ ത്രിതല പഞ്ചായത്തുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ട് വനിതാകമ്മീഷന്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് വനിതാകമ്മീഷനംഗം ഇ.എം. രാധ ഇന്ന് പാലാ നഗരസഭയില്‍ എത്തുന്നത്.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ഭരണഘടനയും ലിംഗനീതിയും, സ്ത്രീസുരക്ഷയ്ക്കായുള്ള സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും സംവിധാനങ്ങളും എന്നീ വിഷയത്തില്‍ ക്ലാസുകളുമുണ്ടാകും. ശ്രീകല അനില്‍കുമാര്‍, ഷാജു തുരുത്തന്‍, ബിന്ദു മനു, ബൈജു കൊല്ലംപറമ്പില്‍, നീന ജോര്‍ജ്ജ്, തോമസ് പീറ്റര്‍, ജൂഹി ടോം തുടങ്ങിയവര്‍ പ്രസംഗിക്കും.
0 Comments