ഇതേ സമയം പാലാ മുനിസിപ്പൽ ഭരണത്തിന് നേതൃത്വം നല്കുന്ന കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിൻ്റെ ഏകപക്ഷീയമായ നിലപാടിൽ പ്രതിഷേധിച്ചും , യുഡിഎഫ് എം എൽ എ മാണി സി കാപ്പനെയും, മുൻസിപ്പൽ കൗൺസിലർമാരെയും രാഷ്ട്രിയ കക്ഷികളെയും ഉദ്ഘാടന ചടങ്ങുകളിൽ അപമാനിക്കുന്നതിൽ പ്രതിഷേധിച്ചും, പാലാ മുൻസിപ്പാലിറ്റിയുടെ അഴിമതിയും, വികസന മുരടിപ്പും തുറന്നുകാട്ടുവാനും യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30 ന് പാലാ മുൻസിപ്പൽ പടിക്കൽ യു ഡി എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിട്ടുണ്ട്.
യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ധർണ്ണ ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് നേതാക്കളായ സതീഷ് ചൊള്ളാനിയും, ജോർജ് പുളിങ്കാടും അറിയിച്ചു.
0 Comments