സ്വന്തം ലേഖകൻ
പാലാ മുനിസിപ്പൽ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും , പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും ഒഴിവാക്കിക്കൊണ്ടും അപമാനിച്ചു കൊണ്ടും നടത്തുന്ന ഉദ്ഘാടന മാമാങ്കം അവസാനിപ്പിക്കണമെന്നും, ജനാധിപത്യവിരുദ്ധ നിലപാട് തിരുത്തണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ഇന്ന് നടക്കുന്ന ലോയേഴ്സ് ചേമ്പർ ഉദ്ഘാടന വേദിയിൽ യുഡിഎഫിലെ ജനപ്രതിനിധികളെയും കേരള കോൺഗ്രസിനെയും ഒഴിവാക്കുകയും അപമാനിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് പാല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ മുൻസിപ്പൽ ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വജനപക്ഷപാതവും, അഴിമതിയും , കെടുകാര്യസ്ഥതയും മൂലം വികസന മുരടിപ്പിലേക്ക് മുൻ സിപ്പാലിറ്റി കൂപ്പുകുത്തിയിരിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.
യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയർമാൻ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.
0 Comments