സുനിൽ പാലാ
വിശുദ്ധ ചാവറയച്ചന്റെ ജീവചരിത്രം ഉള്‍ക്കൊള്ളുന്ന "കര്‍മസാഗരം വിശുദ്ധ ചാവറയച്ചന്‍ " സിനിമ ഇന്നു മുതൽ പ്രദര്‍ശനത്തിനെത്തും.
ദിവസവും രാത്രി 8.40നു കോട്ടയം അനശ്വര തിയറ്ററിലാണ് പ്രദര്‍ശനം.
ചാവറയച്ചന്‍ തന്റെ കാലഘട്ടത്തില്‍ സാമൂഹ്യ പുരോഗതിക്കുവേണ്ടി ചെയ്ത വിപ്ലവകരമായ നടപടികളാണ് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചരിത്രത്തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ഒരു കലാസൃഷ്ടി എന്ന നിലയില്‍ വളരെ മനോഹരമായ ഗാനങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കിയിരിക്കു ന്നത്. ഏറ്റവും നല്ല ചരിത്രസിനിമയ്ക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു.
സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ ചാവറയച്ചന്റെ സംഭാവനകള്‍ ഒട്ടും കലര്‍പ്പില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അജി കെ.ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണം അന്‍സാരി പൂക്കടശേരിയാണ്.
സിഎംഐ തിരുവനന്തപുരം പ്രോവിന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്. ചലച്ചിത്രതാരങ്ങളായ കോട്ടയം രമേശ്, രാഘവന്‍ മക്ബുല്‍ സല്‍മാന്‍, കോട്ടയം പുരുഷന്‍, കോട്ടയം പദ്മന്‍, ബെന്നി പൊന്നാരം, പൂജിതാ മേനോന്‍, പ്രഭ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. കഥ - അനില്‍ ചേര്‍ത്തല, കാമറ-രഞ്ജിത്ത് പുന്നപ്ര, സംഗീതം-ഗിരീഷ് നാരായണന്‍.
0 Comments