കേരളത്തിൽ ദിനംപ്രതി മനുഷ്യരെ തട്ടിക്കൊണ്ടുപോകലും നരബലിയും നടക്കുന്നത് കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്ന് മുൻ ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
കോട്ടയം ജില്ലയിലും സംസ്ഥാനത്ത് ഉടനീളവും കാണാതായിട്ടുള്ള ആളുകളെ കണ്ടെത്തുവാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ ഇരിക്കുന്നതിനുള്ള കർശന നടപടി സ്വീകരിക്കമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
നരബലിക്ക് നേതൃത്വം കൊടുത്ത സിപിഎം അനുഭാവിയെ രക്ഷപ്പെടുത്താനായി ഒരു പ്രതിയിലേയ്ക്ക് മാത്രം ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം കോട്ടയം ഡിസിസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
കേരളത്തിൽ വർദ്ധിച്ചുവരുന്ന നരബലിയും തട്ടിക്കൊണ്ട് പോകലിനുമെതിരെ യുഡിഎഫ് ജില്ലാ തലത്തിൽ മാനിഷാധ എന്ന പേരിൽ ജനകീയ പ്രധിഷേധ പരിപാടികൾ സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ 17/10/2022 തിങ്കളാഴ്ച വൈകുന്നേരം പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തും.
മുൻ
മന്ത്രി കെ.സി ജോസഫ്, ജോയി എബ്രാഹം എക്സ് എം പി, ജോസി സെബാസ്റ്റ്യൻ, പി.എ
സലിം, ഫിൽസൺ മാത്യൂസ്, അസീസ് ബഡായി, ടോമി കല്ലാനി, പി.ആർ സോന, ഗ്രേസമ്മ
മാത്യു, വി ജെ ലാലി, റഫീക്ക് മണിമല, പ്രിൻസ് ലൂക്കോസ്, പി.എം സലിം, ടോമി
വേദഗിരി, സാജു എം.ഫിലിപ്പ്, കെ.വി ഭാസി, കെ റ്റി ജോസഫ്, ബിജു പുന്നത്താനം,
മാഞ്ഞൂർ മോഹൻകുമാർ, സന്തോഷ് കാവുകാട്ട് , ജോയി ചെട്ടിശേരി, എസ് രാജീവ്,
കുര്യൻ പി.കുര്യൻ, ബേബി തൊണ്ടാംകുഴി, അഭിലാഷ് ചന്ദ്രൻ , പി.എൻ നൗഷാദ്, ടോമി
കാവാലം, അഗസ്റ്റിൻ ജോസഫ് , പി പി ഇസ്മായൽ എന്നിവർ പ്രസംഗിച്ചു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments