കൈകള്‍ കോര്‍ത്ത നിലയില്‍ സോഫയില്‍ മൃതദേഹങ്ങള്‍.... അമ്മയും മകളും മരിച്ച നിലയില്‍


കൈകള്‍ കോര്‍ത്ത നിലയില്‍ സോഫയില്‍ മൃതദേഹങ്ങള്‍; അമ്മയും മകളും മരിച്ച നിലയില്‍

തിരുവനന്തപുരത്ത് കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍. ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസില്‍ എസ്‌എല്‍ സജിത, മകള്‍ ഗ്രീമ.എസ്. രാജ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.


സജിതയുടെ ഭർത്താവ് കുറച്ചു ദിവസങ്ങള്‍ക്കു മുൻപാണ് മരിച്ചത്. സയനൈഡ് കഴിച്ച്‌ തങ്ങള്‍ ജീവനൊടുക്കുന്നതായി ഒരു സന്ദേശം കുടുംബ ഗ്രൂപ്പില്‍ സജിത ഇട്ടിരുന്നു. തുടർന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ സോഫയില്‍ കൈകള്‍ കോർത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്.


അതേസമയം ഗ്രീമയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളും അടുത്തിടെ കുടുംബത്തെ അലട്ടിയിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് അടുത്തിടെ നാട്ടിലെത്തിയപ്പോള്‍ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആറ് വർഷം മുൻപായിരുന്ന ഗ്രീമയുടെ വിവാഹം.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments