പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നാലിടങ്ങളില്‍ റെഡ് സോണ്‍; ഡ്രോണുകള്‍ക്ക് നിയന്ത്രണം; തലസ്ഥാനത്ത്ഗ താഗതക്രമീകരണം

  

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. ഇന്നും നാളെയും ശംഖമുഖം, എയര്‍പോര്‍ട്ട്, പുത്തരിക്കണ്ടം, കിഴക്കെക്കോട്ടെ എന്നിവ താത്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചു. ഇന്നും നാളെയും ഈ ഭാഗങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകള്‍ എന്നിവ പറത്തുന്നതും നിരോധിച്ചു. നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. നാളെ രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.



 ഈ സമയം പ്രധാനമന്ത്രി കടന്നപോകുന്ന റോഡരികിലെ പാര്‍ക്കിങും നിരോധിച്ചു. പ്രധാനമന്ത്രിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിലേക്ക് വരുന്ന ഇടറോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ പത്തുമുതല്‍ പതിനൊന്ന് വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെയും ഗതാഗതം വഴി തിരിച്ചുവിടും. കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ നാളെ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.


 അമൃത ഭാരത് ട്രെയിനുകളുടെ സമയക്രമം തയ്യാറായി. തിരുവനന്തപുരം നോര്‍ത്ത്-ചര്‍ലപ്പള്ളി, നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍, തിരുവനന്തപുരം സെന്‍ട്രല്‍-താംബരം എന്നിവയുടെ സമയവും റൂട്ടുമാണ് പുറത്തുവിട്ടത്.  താംബരം ട്രെയിന്‍ നാഗര്‍ കോവില്‍വഴിയാണ് സര്‍വീസ് നടത്തുന്നത്. നാഗര്‍ കോവിലില്‍നിന്ന് മംഗളുരുവിലേക്കുള്ള ട്രെയിന്‍ ചൊവ്വാഴ്ചകളില്‍ പകല്‍ 11.30ന് പുറപ്പെട്ട് ബുധന്‍ രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. 


തിരിച്ച്‌ മംഗളുരു ജങ്ഷനില്‍നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05ന് നാഗര്‍കോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം വഴിയാണ് യാത്ര. ചര്‍ലപ്പള്ളി -തിരുവനന്തപുരം ട്രെയിന്‍ ചര്‍ലപ്പള്ളിയില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ രാവിലെ 7.15 ന് പുറപ്പെട്ട് ബുധന്‍ ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്തെത്തും. തിരിച്ച്‌ ബുധനാഴ്ച വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴം രാത്രി 11.30ന് ചര്‍ലപ്പള്ളിയിലെത്തും. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments