മലിനജലം പുറത്തേയ്ക്ക് ഒഴുക്കിയതിനെച്ചൊല്ലിയുള്ള പരാതിയെ തുടർന്ന് അയൽവാസിയായ ഡോക്ടറെ സിനിമാ താരവും നടനുമായ കൃഷ്ണപ്രസാദ് മർദ്ധിച്ചതായി പരാതി.
കോട്ടയം ഭാരത് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർ ശ്രീകുമാറിനാണ് മർദനമേറ്റത്. മർദനത്തിൽ തലയ്ക്കും മുക്കിനും സാരമായി പരിക്കേറ്റ ഡോക്ടറെ ആദ്യം ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡോക്ടർ ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.




0 Comments