കൊച്ചിയിൽ നടന്ന മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന പരാതിയുമായി ശശി തരൂർ എംപി. കേരള നേതാക്കളും ഹൈക്കമാന്റുമായുള്ള ചർച്ചയിൽ നിന്ന് ശശി തരൂർ വിട്ടു നിൽക്കും എന്നാണ് വിവരം.
മഹാപഞ്ചായത്തിലെ രാഹുൽ ഗാന്ധിയുടെ അവഗണനയാണ് ഹൈക്കമാന്റുമായുള്ള ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം. ദില്ലി ചർച്ച ഒഴിവാക്കി ശശി തരൂർ കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെഎൽഎഫ്) പങ്കെടുക്കും. പാർട്ടിയോട് അടുക്കുമ്പോൾ നേതൃത്വം അവഗണിക്കുന്നുവെന്നും ആക്ഷേപം.




0 Comments