ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് സമീപം കോവിൽപാടം റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ഇടുക്കി കട്ടപ്പന സ്വദേശിയായ യുവാവാണ് മരിച്ചത്. കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഇയാൾ നേരത്തെ അറിയിച്ചിരുന്നതായാണ് വിവരം. സയനൈഡ് ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് പരിസരവാസികൾ ഉൾപ്പെടെയുള്ളവർ വിവരം അറിയുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




0 Comments