യെസ് വാർത്താ ക്രൈം ബ്യൂറോ
മാരക മയക്കുമരുന്നായ എംഡിഎംഎ -യുമായി കോട്ടയത്ത് എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവാർപ്പ് കാഞ്ഞിരം മലരിക്കൽ ഭാഗത്ത് ചുങ്കത്തിൽ വീട്ടിൽ (വിജയപുരം വടവാതൂർ ഇ.എസ്.ഐ ഭാഗത്ത് മനക്കുന്നത്ത് വീട്ടിൽ വാടകയ്ക്ക് താമസം) അക്ഷയ് സി. വിജയ് (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് പോലീസും, ഡാൻസഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്ന് രാവിലെ ബാംഗ്ലൂരിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന 14 ഗ്രാം എംഡിഎംഎ - യുമായി കോട്ടയം ബേക്കർ സ്കൂളിന് സമീപത്ത് വച്ച് യുവാവിനെ പിടികൂടുകയായിരുന്നു.

ജില്ലയില്‍
ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത് . ലഹരി വസ്തുക്കളുടെ
വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ശക്തമായ
പരിശോധനയാണ് പോലീസ് നടത്തിവരുന്നത് .
കോട്ടയം ഡി.വൈ.എസ്.പി.അനീഷ് കെ.ജി, വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ അനൂപ് കൃഷ്ണ, എസ്.ഐ ശ്രീജിത്ത് ടി, എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments