മറ്റക്കര അയിരൂർ മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പല - അലങ്കാര ഗോപുര സമർപ്പണം മന്ത്രി വാസവൻ നിർവ്വഹിച്ചു.


 
 
മറ്റക്കര അയിരൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നിർമ്മിച്ച ചുറ്റുമതിൽ, അലങ്കാരഗോപുരം, സപ്താഹ പന്തൽ എന്നിവയുടെ സമർപ്പണം സംസ്ഥാന സഹകരണ സാംസ്കാരിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി  വി. എൻ. വാസവൻ നിർവ്വഹിച്ചു.

എൻ എസ് എസ്  കോട്ടയം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്  പി മധു ഉദ്ഘാടനം ചെയ്ത യോഗത്തിൽ ദേവസ്വം പ്രസിഡന്റ്  രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.  

എൻ എസ് എസ് കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി  എ .എൻ രാധാകൃഷ്ണൻ നായർ, ജനപ്രതിനിധികളായ  ജോസ് മോൻ മുണ്ടയ്ക്കൽ,  മാത്തുക്കുട്ടി ആന്റണി സമുദായ സംഘടനാ നേതാക്കളായ  ആർ വേണുഗോപാൽ, എം ആർ  പ്രകാശ്, ബാബുരാജ് , സാബുപി.കെ, സുരേഷ് കുമാർ, ഉണ്ണികൃഷ്ണൻ മറ്റക്കര എന്നിവർ ആശംസകൾ അർപ്പിച്ചു.






ക്ഷേത്രത്തിൽ ഭാഗവതാചാര്യൻ  പി കെ. വ്യാസൻ അമനകരയുടെ നേതൃത്വത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിനു തുടക്കം കുറിച്ചു. മേൽശാന്തി  മനോജ് നമ്പൂതിരി യജ്ഞദീപം തെളിയിച്ചു. തിങ്കളാഴ്ച യജ്ഞം സമാപിക്കും.



 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments