കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് ഗ്രൂപ്പ് 2 മൽസരങ്ങൾ നാളെ മുതൽ പാലായിൽ




കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ്  മൽസരങ്ങൾ നാളെ  മുതൽ  21 വരെ  പാലായിലെ വിവിധ സ്റ്റേഡിയങ്ങളിൽ വെച്ചു നടത്തുന്നതാണ്.

13 സബ്ജില്ലാ  സ്കൂൾ ഗെയിംസ്  മൽസരത്തിൽ  നിന്നും മൽസരിച്ച് വിജയിച്ച  അയ്യായിരത്തിൽപ്പരം കുട്ടികൾ റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ്  ഗ്രൂപ്പ് 2 മൽസരത്തിൽ  പങ്കെടുക്കും.

ഫുട്ബോൾ മത്സരങ്ങൾ   പാലാ  മുൻസിപ്പൽ സ്റ്റേഡിയം, ബാസ്കറ്റ്ബോൾ, കബഡി, ടെന്നീകൊയ്റ്റ, മൽസരങ്ങൾ  അൽഫോൻസാ കോളേജിലും, ക്രിക്കറ്റ്,  കബഡി  സെന്റ് തോമസ് കോളേജിലും,   ,വടംവലി, ഹാൻഡ്ബോൾ  സെന്റ് തോമസ്  എച്ച് എസ്സ് എസ്സ്  പാലായിലൂം  നടത്തുന്നതാണ്.



അണ്ടർ 19 ആൺ പെൺ  കുട്ടികളുടെ  മൽസരങ്ങളാണ് നാളെ  നടത്തുന്നത്. കുട്ടികൾ   എലിജിബിലിറ്റി   സർട്ടിഫിക്കറ്റുമായി നാളെ  രാവിലെ  8മണിക്ക്  എത്തി  ചേരേണമെന്ന്  റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ്  സെക്രട്ടറി  ജോർജ് തോമസ് അറിയിച്ചു. ഫോൺ 9447143403



 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments