കഞ്ഞി കുടിക്കാനും കള്ളം പറയാനും മാത്രമേ വായ തുറക്കുകയുള്ളോ....? ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കനോടു ചോദിക്കുന്നു, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ് നിമ്മി ട്വിങ്കിൾ രാജ്.... ഇന്ന് രാവിലെ "യെസ് വാർത്ത " യിലൂടെ ജോസ് മോൻ ഉന്നയിച്ച ആരോപണങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ നിമ്മിയുടെ മറുപടി





സ്വന്തം ലേഖകൻ

കൊഴുവനാല്‍ പഞ്ചായത്ത് എട്ടാം വാർഡിലെ പന്ന്യാമറ്റം പട്ടികജാതി കോളനി  റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്  ഇരുവരും കൊമ്പു കോർക്കുന്നത്.

ആദ്യം യു.ഡി. എഫ്. നേതാവു കൂടിയായ ജോസ് മോനെതിരെ ഇടതു മുന്നണി പ്രതിനിധിയായ  നിമ്മിയും ,പിന്നീട് നിമ്മിക്കെതിരെ ജോസ് മോനും  ആരോപണ- പ്രത്യാരോപണങ്ങൾ ഉയർത്തിയിരുന്നു. ഇടതു മുന്നണിയിലെ ഘടകകക്ഷികൾക്ക് വരെ സ്ഥിരം തലവേദന സൃഷ്ടിക്കുന്ന പഞ്ചായത്ത് പ്രസിഡൻ്റ് , ആ സ്ഥാനം രാജിവെച്ച് പഞ്ചായത്തിനെ രക്ഷിക്കണമെന്നായിരുന്നൂ ജോസ് മോൻ്റെ ആവശ്യം.

ഒടുവിലായി നിമ്മി ട്വിങ്കിൾ രാജ് മാധ്യമങ്ങൾക്കായി  എഴുതി നൽകിയ പ്രസ്താവനയാണ് ചുവടെ:

"താന്‍ എല്‍ ഡി എഫിന് തലവേദനയാണെന്നു കുണ്ഠിതപ്പെടുന്ന ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്വയം  ഏതു പാര്‍ട്ടിയിലാണെന്നോ ,ഏതു മുന്നണിയിലാണെന്നോ ആദ്യം  വ്യക്തമാക്കണം. കള്ളം പറയാനും ,കഞ്ഞി കുടിക്കാനുമായി  മാത്രം വായ തുറക്കുന്ന ജില്ലാ പഞ്ചായത്ത് മെമ്പറുടെ അപവാദ പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ പുശ്ചിച്ചു തള്ളുകയാണ്. എങ്കിലും നാട്ടുകാർ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.

പന്ന്യാമറ്റം റോഡ് നവീകരണത്തിനായി പരിസരവാസികള്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കിയെന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ പറയുന്നു. എന്നാല്‍ നാളിത് വരെ പഞ്ചായത്തിന്റെ ആസ്തിയില്‍ പ്രസ്തുത സ്ഥലം ഇല്ല. 

ആറ് മീറ്റര്‍ വീതിയെന്ന് മെംബര്‍ പറയുന്നത് കേവലം കരിങ്കല്ല് കെട്ടിയിരിക്കുന്ന  ഒരാളുടെ സ്ഥലം മാത്രമാണ് . പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഇല്ലാത്ത ഒരു സ്ഥലത്ത് ചെയ്യുന്ന ജോലി സ്വകാര്യ പുരയിടം എന്നല്ലെ പറയുവാന്‍ കഴിയുകയുള്ളൂ. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ പ്രസ്തുത സ്ഥലം ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് ആര്‍ക്കും പഞ്ചായത്ത് ഓഫീസില്‍ വന്ന് പരിശോധിക്കാവുന്നതാണ്.

ജില്ലാ പഞ്ചായത്ത് മെംബറുടെ പട്ടികജാതി കോളനിയോടുള്ള സ്‌നേഹം വിചിത്രമാണ്. മെംബറുടെ ഇഷ്ടക്കാരായ മേല്‍ പറഞ്ഞ സ്വകാര്യ വ്യക്തിയുടെ പുരയിടം സൈഡ് കെട്ടി സംരക്ഷിക്കുന്നതിനായി പത്ത് മാസങ്ങള്‍ക്ക് മുമ്പ് ജനറല്‍ ഫണ്ട് ഉപയോഗിക്കുവാന്‍ ജില്ലാ മെംബര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും റോഡ് ഫണ്ട് ഉപയോഗിച്ച് മേല്‍ പറഞ്ഞ പ്രവര്‍ത്തി നടത്തണമെങ്കില്‍ ആറ് മീറ്റര്‍ വീതിയുള്ള റോഡായിരിക്കണമെന്ന് നിയമ വ്യവസ്ഥ ഉള്ളതിനാല്‍ പ്രസ്തുത ഫയല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചിട്ടുള്ളതാണ് .
 


അതിന് ശേഷം ഇഷ്ടക്കാരായ സ്വകാര്യ വ്യക്തിയെ സഹായിക്കാന്‍ കുരുട്ട് ബുദ്ധിക്കാരനായ ജില്ലാ മെമ്പര്‍ കണ്ടെത്തിയ കുറുക്ക് വഴിയാണ് ഇപ്പോഴത്തെ  ഈ എസ്.സി. സ്‌നേഹം.

ഒരു പഞ്ചായത്ത് മെംബര്‍ക്ക് സ്വന്തം വാര്‍ഡില്‍ ചിലവഴിക്കാന്‍ ഒരു വര്‍ഷം ലഭിക്കുന്നത് ഏകദേശം പത്ത് അല്ലെങ്കില്‍ പതിനൊന്ന് ലക്ഷം രൂപാ മാത്രമാണ്. എന്റെ വാര്‍ഡില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 13 ലക്ഷം രൂപായുടെ ജോലികള്‍ നടത്തിയിട്ടുണ്ട്. പ്രസ്തുത രേഖകള്‍ പഞ്ചായത്തില്‍ നിന്നും പരിശോധിക്കാവുന്നതാണ്.ഈ വര്‍ഷവും എട്ടാം വാര്‍ഡില്‍ 20 ലക്ഷത്തിനോട് അടുത്തുള്ള ജോലികള്‍ നടന്ന് വരികയുമാണ്. ഭക്ഷണം കഴിക്കാനും, നുണ പറയാനും മാത്രം വായ തുറക്കുന്ന ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെംബര്‍ക്ക് എന്തും പറയാമല്ലോ..?

ഒന്‍പത് മാസം മുമ്പ് റോഡ് പണി തുടങ്ങിയെന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ തന്നെ പറയുന്നുണ്ടല്ലോ, അപ്പോള്‍ വികസനം തടയുവാന്‍ ആയിരുന്നെങ്കില്‍ത്തന്നെ ഇതിനെതിരെ നടപടികള്‍ക്ക് പോകാമായിരുന്നല്ലൊ . കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വകാര്യ വ്യക്തിയുടെ പുരയിടം കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കുന്നു എന്ന പരാതി ലഭിച്ചതും തുടര്‍ന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതും. 
 
 


പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഒരിക്കലും വികസനത്തിന് എതിരല്ല. വികസനത്തിന്റെ പേരും പറഞ്ഞ് സ്വന്തം ഇഷ്ടക്കാര്‍ക്ക് മാത്രം വഴിവിട്ട് നല്‍കുന്ന സഹായങ്ങള്‍ക്കും സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗത്തിനും എതിരെയാണ് ഞാന്‍ പറഞ്ഞത് .

നിര്‍ദ്ധനരായ പട്ടികജാതിക്കാര്‍ക്ക് വേണ്ടിയുള്ള 25 ലക്ഷം രൂപയുടെ ഫണ്ടിന്റെ 80 ശതമാനവും  സ്വന്തം ഇഷ്ടക്കാര്‍ക്കും പട്ടികജാതിക്കാരല്ലാത്തവരുമായ സമൂഹത്തിലെ സമ്പന്നരായ ഒന്നോ രണ്ടോ വ്യക്തികളെ സഹായിക്കുവാന്‍ വേണ്ടി നടത്തിയ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെയാണ് ഞാന്‍ സംസാരിച്ചത് .

എന്റെ വാര്‍ഡിലുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടിന് ഞാന്‍ തടസം സൃഷ്ടിച്ചു എന്നുള്ളത് ജില്ലാ പഞ്ചായത്ത് മെബറുടെ ആരോപണം മാത്രമാണ്. കോര്‍ട്ടിന്റെ മറവില്‍ പഞ്ചായത്ത് സ്ഥലത്ത് കൂടി സ്വകാര്യ വ്യക്തിക്ക് റോഡ് നല്‍കുവാനുള്ള ജില്ലാ പഞ്ചായത്ത് മെംബറുടെ നീക്കങ്ങളെ പ്രദേശവാസികളായ മറ്റുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഞാന്‍ തടഞ്ഞത് .കോര്‍ട്ടിലേക്ക് പ്രവേശിക്കുവാന്‍ നിലവില്‍ ഗേറ്റ് വച്ച് സംരക്ഷിച്ചിരിക്കുന്ന വീതിയുള്ള റോഡുള്ളതാണ്.

മെംബര്‍ ആരോപിച്ചിരിക്കുന്ന വാക്കപ്പുലം മോനിപ്പള്ളി റോഡിന്റെ 90% ഭാഗവും എട്ടാം വാര്‍ഡിലല്ല അഞ്ചാം വാര്‍ഡിലാണ് .
സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന രീതിയില്‍ പ്‌ളാനിലും എസ്റ്റിമേറ്റിലും ഇല്ലാത്ത വീതിയില്‍ ഇത് നടത്തുവാന്‍ ശ്രമിച്ചപ്പോഴാണ് ഞാന്‍ ഇടപെട്ടത്.

 
 
തോടനാല്‍ സ്റ്റേഡിയം സ്വയം സര്‍വ്വാധികാരി എന്ന് നടിക്കുന്ന ജില്ലാ മെമ്പര്‍ക്ക് കിട്ടിയ തിരിച്ചടിയാണ്. പഞ്ചായത്തിന്റെ ഉടമസ്ഥതയില്ലാത്ത സ്ഥലത്ത് കൂടി മൂന്നടിയോളം വീതിയിലും ,രണ്ടടിയോളം താഴ്ചയിലും 20 അടിയോളം നീളത്തിലും കാന കീറി മറ്റ് പറമ്പുകളിലേക്ക് ജലം ഒഴുക്കുവാന്‍ ശ്രമിച്ചതിനെ തങ്ങളുടെ അനുമതി യില്ലാതെ വസ്തു കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നു എന്ന ഉടമസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് തടഞ്ഞത്.  അനധികൃതമായി പറമ്പ് കയ്യേറി നിര്‍മ്മിച്ച കാന മൂടുവാന്‍ കരാറുകാരന്‍ തയ്യാറായതോടെ ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നുമുണ്ട്. കൊഴുവനാൽ പഞ്ചായത്ത് അധികൃതര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ല. റവന്യു ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസിനും ലഭിച്ച പരാതികളെ തുടര്‍ന്ന് ബ്‌ളോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗമാണ് ഈ വിഷയത്തില്‍ ഇടപെട്ടത് എന്ന് കരുതുന്നു.


ഹൈമാസ്റ്റ് ലൈറ്റ് കളുടെ വൈദ്യുതി ചാര്‍ജും പരിപാലനവും പഞ്ചായത്തില്‍ നിന്നുമാണ് നടത്തേണ്ടത് എന്ന കാരണത്താല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് മുമ്പെ പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരോപിച്ചിരിക്കുന്ന എട്ടാം വാര്‍ഡിലെ മൂന്ന് ലൈറ്റ് ഒഴികെ ബാക്കിയെല്ലാ ലൈറ്റുകള്‍ക്കും ജില്ലാ പഞ്ചായത്തില്‍ നിന്നും അനുമതി ചോദിക്കുകയും കൊഴുവനാല്‍ പഞ്ചായത്തില്‍ നിന്നും അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.


എന്നാല്‍ നാളിത് വരെ എട്ടാം വാര്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളുടെ അനുമതി ജില്ലാ പഞ്ചായത്തില്‍ നിന്നും ചോദിച്ചിട്ടില്ല. എന്നിരുന്നാലും നിലവില്‍ അനുമതി വാങ്ങാതെ സ്ഥാപിച്ച ലൈറ്റുകള്‍ക്കും ജില്ലാ പഞ്ചായത്തില്‍ നിന്നും അനുമതി ചോദിക്കുന്ന പക്ഷം നല്‍കുന്നതാണ്.


എട്ടാം വാര്‍ഡിലെ മൂന്ന് ലൈറ്റുകള്‍ക്ക് മാത്രം അനുവാദം വാങ്ങിക്കാത്ത ജില്ലാ മെമ്പറുടെ നിലപാടില്‍ നിന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ദുരുദ്ദേശം എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. പ്രസ്തുത ലൈറ്റുകള്‍ തെളിയുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് പന്നിയാമറ്റം നിവാസികളില്‍ നിന്നും നിവേദനം ഒപ്പിട്ട് വാങ്ങുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയിട്ടുമുണ്ട്.




ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ 12 തവണ പഞ്ചായത്തില്‍ വന്നു എന്ന ജില്ലാ പഞ്ചായത്ത് മെമ്പറുടെ ആരോപണം അദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയായ  നുണ പറച്ചിലിന്റെ ഭാഗമാണ് .

ലൈറ്റ് വിഷയത്തില്‍ നാളിത് വരെ ഒരു ഉദ്യോഗസ്ഥനും ഒരിക്കല്‍ പോലും പഞ്ചായത്തില്‍ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ലെന്നും നിമ്മി ട്വിങ്കിൾ രാജ് കുറിക്കുന്നു.
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments