ജില്ലാ കളക്ടറുടെ ജനസമ്പർക്ക പരിപാടി; പരാതികൾ നൽകാം





പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും തീർപ്പുകൽപ്പിക്കാതെ ബാക്കി നിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന ജനസമ്പർക്ക പരിപാടിക്ക് (പരാതി പരിഹാര അദാലത്ത്) ഒക്‌ടോബർ 17ന് തുടക്കമായി.

ചങ്ങനാശേരി താലൂക്കിലെ ജനസമ്പർക്ക പരിപാടി ഒക്ടോബർ 19ന് നടക്കും. കാഞ്ഞിരപ്പള്ളി- ഒക്ടോബർ 21, മീനച്ചിൽ- ഒക്ടോബർ 25, വൈക്കം- ഒക്ടോബർ 27 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ ജനസമ്പർക്ക പരിപാടി നടക്കുന്ന തീയതികൾ.





ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുജനങ്ങൾക്ക് അതത് താലൂക്ക് ഓഫീസുകളിൽ എത്തി ജില്ലാ കളക്ടർക്ക് പരാതി നൽകാം.
 
 
 


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments