മുണ്ടക്കയം: മലയോര മേഖലയായ കോരുത്തോട്ടിലെ ജനങ്ങളുടെ ഏക ആശ്രയമായ ഗ്രാമ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള കോരുത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രം എല്ലാ ഞായറാഴ്ചകളിലും അടഞ്ഞു കിടക്കുന്നതായി ആരോപണം.
ഞായറാഴചകളിലെ സ്ഥിരം അവസ്ഥ ഇതാണ് എന്നാണ് നാട്ടുകാർ പറയുന്നത് രണ്ട് ഡോക്ടർമാരും, അഞ്ച് നേ ഴ്സുമാരും ,രണ്ട് ഫാർമസിസ്റ്റ് മാർ ജോലിചെയ്യുന്ന ഈ സ്ഥാപനം ഞായറാഴ്ച കളിൽ തുറക്കുന്നില്ല.
ഞായറാഴ്ചകളിൽ മരുന്നു വാങ്ങുവനായി വരുന്ന ആളുകൾ ദീർഘനേരം കാത്ത് നിന്ന ശേഷം മടങ്ങി പോവുകയാണ് ചെയ്യുന്നത്.
സാധാരണക്കാരും ,കൂലിപ്പണി പണിക്കാരുമായ ജനങ്ങൾ കിലോമീറ്ററുകൾ യാത്ര ചെയ്ത് മുണ്ടക്കയത്തും ,കാഞ്ഞിരപ്പള്ളിയിലും എത്തി മരുന്നു മേടികേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
എന്നാൽ ഇതിനെതിരെ പഞ്ചായത്ത് ഭരണസമിതി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments