മുണ്ടക്കയം മതംബ, അന്നാസ്, വെള്ളാനി പ്രദേശങ്ങളിൽ ചിന്നം വിളിച്ച് കാട്ടാനകൾ ..... നിലവിളിച്ച് കർഷകർ...





സ്വന്തം ലേഖകൻ

ഒന്നും രണ്ടുമല്ല ഇരുപത്തഞ്ചോളം കാട്ടാനകൾ.... വനാതിർത്തി മേഖലയിലെ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്. മതംബ പ്രദേശത്താണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്.


ടി ആർ ആൻഡ് ടി എസ്റ്റേറ്റിനു സമീപമുള്ള മലയോര പ്രദേശത്ത് കുറെ ദിവസങ്ങളായി കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. രാത്രി കാലങ്ങളിൽ ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നതും വ്യാപകമായി.

ആനക്കൂട്ടത്തിൽ കുട്ടിയാനകളും ഉൾപ്പെടുന്നു. ജനവാസ മേഖലകളിൽ എത്തുമ്പോൾ പടക്കം പൊട്ടിച്ചും തീ കത്തിച്ചും ജനങ്ങൾ ഓടിക്കുകയാണ് പതിവ്. കഴിഞ്ഞദിവസം മതംബ, അന്നാസ്, വെള്ളാനി ഭാഗങ്ങളിലും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിയും നശിപ്പിച്ചിരുന്നു. തോട്ടങ്ങളിലെ ലയങ്ങൾക്ക് സമീപം വരെ രാത്രികാലങ്ങളിൽ ആന ഇറങ്ങുന്നുണ്ട്.





അപകടസാദ്ധ്യത മുന്നിൽകണ്ട് വനാതിർത്തി മേഖലകളിൽ രാത്രികാലങ്ങളിൽ പലരും യാത്ര ഒഴിവാക്കുകയാണ്. പുലർച്ചെ ടാപ്പിങ്ങിനിറങ്ങുന്ന തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആനക്കൂട്ടത്തെ ഉൾവനത്തിലേക്ക് ഓടിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യത്തിലും നടപടി നീളുകയാണ്.



 
 
മേഖലകളിൽ സോളാർ വേലികൾ ഇല്ലാത്തതും കാട്ടാനകൾ ജനവാസമേഖലയിലേക്ക് കൂട്ടത്തോടെ എത്താൻ കാരണമാണ്.
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments