യെസ് വാർത്താ ക്രൈം ബ്യൂറോ
പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 -ല്‍ നടന്ന പോക്സോ കേസിലെ പ്രതിയായിരുന്ന പുലിയന്നൂർ കര കെഴുവന്‍കുളം പള്ളിപ്പറമ്പിൽ വീട്ടിൽ ജിൻസ് മാത്യു (37) എന്നയാളെയാണ് കോട്ടയം സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി അഞ്ച് വർഷത്തെ തടവിനും 25000 രൂപ പിഴയും ചുമത്തി ശിക്ഷിച്ചത്.
ജിൻസ് മാത്യു 2019 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവരുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിതയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന തക്കംനോക്കി ഇയാൾ അതിജീവിതയുടെ വീട്ടിൽ ചെല്ലുകയും, അതിജീവിതയുടെ സഹോദരനെ ക്രിക്കറ്റ് കളിക്കുന്നതിനായി ബാറ്റ് എടുക്കുവാൻ വീട്ടിൽനിന്നും പറഞ്ഞയക്കുകയായിരുന്നു.

ഇതിനുശേഷം ഇയാൾ അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് കേസ്സ്. തുടർന്ന് ഇയാൾക്കെതിരെ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് ജി.പി പോൾ ഹാജരായി.
ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അനുവദിച്ചതായും ജില്ലാ പോലീസ് മേധാവി .കെ.കാര്‍ത്തിക് പറഞ്ഞു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments