യെസ് വാർത്ത ക്രൈം ബ്യൂറോ
കടുത്തുരുത്തിയിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുട്ടുചിറ മധുരവേലി പാലത്തടം ധനുരാജ് (27), മുട്ടുചിറ പുതുശ്ശേരി കരയിൽ കല്ലിരിക്കും കാലായിൽ ജിലീൽ (21), മുട്ടുചിറ പുതുശ്ശേരി കരയിൽ ചേരുവുകാലാ അഭിജിത്ത് (26) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
മുട്ടുചിറ കല്ലിരിക്കുംകാലായിൽ വീട്ടിൽ എബിൻ എന്ന യുവാവിനെയാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്.
എബിന്റെ സ്കൂട്ടർ പ്രതികളിൽ ഒരാളായ അഭിജിത്ത് ഉപയോഗിക്കുവാനായി വാങ്ങിക്കൊണ്ടുപോയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള വിരോധം മൂലമാണ് കഴിഞ്ഞദിവസം വൈകുന്നേരത്തോടു കൂടി ചാക്കിരിമുക്ക് ജംഗ്ഷന് സമീപം വച്ച് എബിനെ ബൈക്കിൽ എത്തി പ്രതികൾ മൂന്നുപേരും ചേർന്ന് ആക്രമിച്ചത് . ഇത് കണ്ട് തടയാൻ വന്ന എബിന്റെ അമ്മയെയും പ്രതികൾ ആക്രമിച്ചു.
സംഭവത്തിനു ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂന്ന് പേരെയും പിടികൂടുകയുമായിരുന്നു.

0 Comments